ആറു കിലോ കഞ്ചാവുമായി രണ്ടു പേര്‍ അറസ്റ്റില്‍
പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയില്‍ 3 ലക്ഷത്തോളം രൂപ വില വരും. 10 ഗ്രാം കഞ്ചാവടങ്ങിയ ഒരു പായ്ക്കറ്റിന് 500 രൂപയാണ് ഈടാക്കുന്നത്. സ്‌കൂള്‍, കോളജ്, വിദ്യാര്‍ഥികള്‍, അന്യസംസ്ഥാന ത്തൊഴിലാളികള്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് കച്ചവടം പൊടിപൊടിക്കുന്നത്
പാലക്കാട്: പാലക്കാട്, തൃശൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് ആന്ധ്രപ്രദേശില്‍ നിന്ന് മൊത്തമായി കഞ്ചാവ് വില്‍പനക്ക് കൊണ്ടുവന്ന രണ്ടു യുവാക്കള്‍ പാലക്കാട് കസബ പൊലിസിന്റെ പിടിയിലായി.
വടക്കഞ്ചേരി , അഞ്ചുമൂര്‍ത്തി മംഗലം, തോട്ടിങ്ങല്‍ വീട്ടില്‍ മണികണ്ഠന്‍ (28), വാണിയമ്പാറ, പന്നിയങ്കര , മുരിയക്കാട്ടില്‍ വിഷ്ണു ( 22) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കസബ പൊലിസും കൂടി കോയമ്പത്തൂര്‍ - പാലക്കാട് ദേശീയ പാതയില്‍ കുരുടിക്കാട് പിടിയിലായത്. പ്രതികളില്‍ നിന്ന് 6 കിലോ കഞ്ചാവ് പൊലിസ് കണ്ടെടുത്തു. പ്രതികള്‍ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.
വിശാഖപട്ടണത്തു നിന്നും ട്രെയിന്‍ മാര്‍ഗം കോയമ്പത്തൂരെത്തി ശേഷം ബൈക്കില്‍ കേരളത്തിലേക്ക് വരികയായിരുന്നു.
ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ ു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ നര്‍കോടിക് സെല്‍ ഷംസുദ്ദീന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം വാളയാര്‍ അതിര്‍ത്തിയില്‍ വാഹന പരിശോധന നടത്തി വരുന്നതിനിടെ അമിതവേഗതയില്‍ വന്ന ബൈക് നിര്‍ത്താതെ പായുകയായിരുന്നു.
ഉടന്‍ പൊലിസ് സംഘം ബൈക്കിനെ പിന്‍തുടര്‍ന്ന് കുരുടിക്കാട് സാഹസികമായി പിടികൂടുകയായിരുന്നു.
പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയില്‍ 3 ലക്ഷത്തോളം രൂപ വില വരും. 10 ഗ്രാം കഞ്ചാവടങ്ങിയ ഒരു പായ്ക്കറ്റിന് 500 രൂപയാണ് ഈടാക്കുന്നത്. സ്‌കൂള്‍, കോളജ്, വിദ്യാര്‍ഥികള്‍, അന്യസംസ്ഥാന ത്തൊഴിലാളികള്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് കച്ചവടം പൊടിപൊടിക്കുന്നത്.
പിടിയിലായ മണികണ്ഠന് നേരത്തെ തൃശൂര്‍ ഈസ്റ്റ്, മണ്ണുത്തി, വിയ്യൂര്‍, പാലക്കാട് നോര്‍ത്ത് എന്നീ പോലീസ് സ്റ്റേഷനുകളിലായി കളവ് കേസ്സുകള്‍ ഉള്‍പ്പെടെ 20 ഓളം ക്രൈം കേസ്സുകള്‍ നിലവിലുണ്ട്.
രണ്ട് മാസം മുന്‍പാണ് വിയ്യൂര്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരുന്നു. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.
കസബ ഇന്‍സ്‌പെക്ടര്‍ ഗംഗാധരന്‍, ഒറ്റപ്പാലം ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ മുനീര്‍, റിന്‍സ് തോമസ്, രംഗനാഥന്‍, മാരായ . സുനില്‍ കുമാര്‍, സജി അഗസ്റ്റിന്‍, മാരായ പ്രജീഷ്, അഹമ്മദ് കബീര്‍, വിനീഷ്, . രാജീദ്, ഷമീര്‍, സുല്‍ഫിക്കര്‍ അലി, ജിവീഷ്, ഡ്രൈ വര്‍ ബാബു കൊട്ടേക്കാട് എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് കടത്ത് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."