കൊവിഡ് നിരീക്ഷണത്തിലിരുന്ന വിദ്യാര്‍ഥിനി മരിച്ച നിലയില്‍
ചങ്ങനാശേരി: പായിപ്പാട്ട് കൊവിഡ് നിരീക്ഷണത്തിലിരുന്ന വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു. അമ്പിതാഴത്തേല് വീട്ടില്‍ പ്രമോദ്പിള്ളയുടെ മകള്‍ കൃഷ്ണപ്രിയ (20) ആണ് മരിച്ചത്. റഷ്യയില്‍ രണ്ടാംവര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയായ കൃഷ്ണപ്രിയ അഞ്ചിനാണു നാട്ടിലെത്തിയത്.
തിങ്കളാഴ്ച രാത്രിയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോം ക്വാറന്റൈനില്‍ കഴിയാന്‍ വീട്ടുകാര്‍ മറ്റു ബന്ധുവീടുകളിലേക്ക് മാറിയിരുന്നു.
ഇന്നലെ ഉച്ചവരെ വീട്ടുകാരോട് കൃഷ്ണപ്രിയ ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ രാത്രി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് വൈകിട്ട് പ്രമോദ്പിള്ള വീട്ടില്‍ വന്നപ്പോള്‍ അനക്കമില്ലാത്തതിനെ തുടര്‍ന്ന് ജനല്‍ച്ചില്ല് തകര്‍ത്തു നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. റഷ്യയില്‍നിന്ന് വരുമ്പോള്‍ ഇവര്‍ക്ക് രോഗലക്ഷണം ഉണ്ടായിരുന്നില്ല.
തൃക്കൊടിത്താനം പൊലിസ് സ്ഥലത്തെത്തി സ്രവസാമ്പിള്‍ പരിശോധനയ്ക്കെടുത്തിരുന്നു.
ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഇന്നു രാവിലെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മാതാവ്: കവിത പ്രമോദ്. സഹോദരന്: കൃഷ്ണപ്രസാദ് (സ്കൂള്‍ വിദ്യാര്‍ഥി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."