ജില്ലാ കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം
പാലക്കാട്: ജില്ലാ കോടതിയില്‍ സ്ഥാപിച്ച വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനവും മാതൃകാ കോടതികളാക്കി ഉയര്‍ത്തി നവീകരിച്ച് ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയും, സബ് കോടതിയും ജഡ്ജി ജസ്റ്റിസ് പി.എന്‍. രവീന്ദ്രന് ഉദ്ഘാടനം ചെയ്തു.
റിമാന്‍ഡ് പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നതിന് സര്‍ക്കാരിന് ചിലവാകുന്ന 700- രൂപയും പ്രതികളെ കോടതികളില്‍ എത്തിക്കുന്നതിന് പൊലിസ് ജീവനക്കാരുടെ ബുദ്ധിമുട്ടും വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം നിലവില്‍ വന്നതോടുകൂടി പരിഹാരമായി .
മാതൃകാ കോടതി പദ്ധതിയില്‍ ടച്ച് സ്ക്രീന്‍ സംവിധാനവും കേസ് നമ്പര്‍ ഡിസ്പ്ലേ സംവിധാനവും സ്ഥാപിച്ചതു വഴി കോടതിയിലെത്തുന്നവരുടെ കേസിന്റെ കാര്യങ്ങള്‍ അറിയാന്‍ കഴിയും .
കോടതിയില്‍ എത്തുന്നവര്‍ക്ക് കുടിവെള്ളവും ആധുനിക രീതിയിലുള്ള ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്. കേസ് സംബന്ധമായ വിവരങ്ങള്‍ സുപ്രിം കോടതിയുടെ ംംം.ലരീൗൃെേ.ഴീ്.ശിലെൃ്ശരല െ എന്ന വെബ്സൈറ്റിലും ജില്ലാ കോടതിയുടെ ംംം.ലരീൗൃെേ.ഴീ്.ശിസലൃമഹമുമഹമസസമറ എന്ന വെബ്സൈറ്റിലും ലഭിക്കും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."