HOME
DETAILS
MAL
കാലിത്തീറ്റ അഴിമതി: ലാലുവിന്റെ ജാമ്യഹരജി എതിര്‍ത്ത് സി.ബി.ഐ
backup
April 09 2019 | 22:04 PM
ന്യൂഡല്‍ഹി: കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡിലെ റാഞ്ചി ജയിലില്‍ തടവില്‍ കഴിയുന്ന ആര്.ജെ.ഡി അധ്യക്ഷനും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ജാമ്യ ഹരജിക്കെതിരേ സി.ബി.ഐ.
ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ നല്കിയ ജാമ്യഹരജി തള്ളിയതിനെ തുടര്‍ന്നാണ് ലാലു സുപ്രിംകോടതിയെ സമീപിച്ചത്. ഇതിനെ ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ സി.ബി.ഐ എതിര്‍ക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് മുന്‍പാകെയാണ് ഹരജി വന്നത്. ജാമ്യം നല്കിയാല് കേസിനെ ദുര്‍ബലപ്പെടുത്തുന്ന നീക്കമുണ്ടാകുമെന്നാണ് സി.ബി.ഐ പ്രധാനമായും വാദിച്ചത്. ലാലു കഴിഞ്ഞ എട്ട് മാസമായി ചികിത്സക്കിടയിലും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നുവെന്നും സി.ബി.ഐ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."