HOME
DETAILS
MAL
പൊലിസിനെതിരേ അക്രമം; നാലംഗ സംഘത്തിനെതിരേ കേസെടുത്തു
backup
July 11 2018 | 20:07 PM
കാഞ്ഞങ്ങാട്: മദ്യലഹരിയില്‍ പൊലിസിനെ അക്രമിക്കുകയും തെറിവിളിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്ന സംഭവത്തില്‍ നാലംഗസംഘത്തിനെതിരേ പൊലിസ് കേസെടുത്തു. പേരോല്‍ ചിറപ്പുറത്തെ അന്തുമായിയുടെ മകന് മുഹമ്മദ് ആഷിക് (18), ഹോസ്ദുര്‍ഗ് പഴയകടപ്പുറത്തെ എ. മുഹമ്മദിന്റെ മകന് ഹൈദ്രാലി (27), കണ്ടാലറിയുന്ന രണ്ടുപേര്‍ എന്നിവര്‍ക്കെതിരേയാണ് കേസ്.
ഞായറാഴ്ച രാത്രി ഒന്‍പതരയ്ക്ക് കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ്സ്റ്റാന്‍ഡിനടുത്തുള്ള രാജ് റസിഡന്‍സി ഹോട്ടല്‍ ഗേറ്റിനടുത്ത് മദ്യലഹരിയില്‍ തമ്മിലടിക്കുകയായിരുന്ന യുവാക്കളെ തടയാനെത്തിയ എസ്.ഐ വിഷ്ണുപ്രസാദിനെയും പാര്‍ട്ടിയേയും സംഘം ചേര്‍ന്ന് ആക്രമിച്ചുവെന്നാണ് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."