യമന്‍ ദുരിതാശ്വാസ നിധിയിലേക്ക് സഊദിയും കുവൈത്തും 250 മില്യണ്‍ ഡോളര്‍ നല്കി
റിയാദ്: യുദ്ധവും സംഘര്‍ഷവും മൂലം ദുരിതത്തിലായ യമന്‍ ജനതക്ക് ആശ്വാസമേകുന്ന ദുരിതാശ്വാസ നിധിയിലേക്ക് സഊദിയും കുവൈത്തും 250 ഡോളര്‍ സംഭാവന നല്കി. ജനീവയില്‍ നടന്ന ഉച്ചകോടിയിലാണ് ഇരുരാജ്യങ്ങളും തങ്ങളുടെ വിഹിതം കൈമാറിയത്.
സഊദി അറേബ്യ 150 മില്യണ്‍ ഡോളറും കുവൈത് 100 മില്യണ്‍ ഡോളറുമാണ് നല്‍കിയത്. ഈ വര്‍ഷം യമന്‍ ദുരിതാശ്വാസ നിധിയിലേക്ക് 2.1 ബില്യണ്‍ ഡോളറാണ് യുഎന്‍ പ്രതീക്ഷിക്കുന്നത്. ഇതിലേക്കായി പതിനഞ്ച് ശതമാനമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
ഔദ്യോഗിക സര്‍ക്കാരും വിമത വിഭാഗവും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടറ്റലുകളാണ് ഇപ്പോഴും യാനില്‍ നടക്കുന്നത്. ഔദ്യോഗിക സര്‍ക്കാരിന് വേണ്ടി സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സേനയും രംഗത്തുണ്ട്. സംഘര്‍ഷം തുടങ്ങി ഇതിനകം 10,000 ജനങ്ങള്‍ മരിച്ചു വീണുവെന്നാണ് ഔദ്യോഗിക കണക്കുകള്‍.
17 മില്യണ്‍ ജനങ്ങള്‍ ആവശ്യത്തിനുള്ള ഭക്ഷണവും വെള്ളവും ഇല്ലാതെ ദുരിതം അനുഭവിക്കുകയാണ്. ഇതില്‍ മൂന്ന് മില്യണ്‍ പോഷകാഹാരക്കുറവ് കൊണ്ട് വിഷമിക്കുന്ന കുട്ടികളാണെന്നും യു എന്‍ അതാഹിത റിലീഫ് കോര്‍ഡിനേറ്റര്‍ സ്റ്റീഫന്‍ ഒബ്രൈന്‍ പറഞ്ഞു. ലോകം നേരിടുന്ന ഏറ്റവും വലിയ അത്യാപതാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."