സ്വര്‍ണക്കടത്ത്: ജലാല്‍ കീഴടങ്ങി
കൊച്ചി: ദീര്‍ഘകാലമായി കസ്റ്റംസ് അന്വേഷിച്ചിരുന്ന സ്വര്‍ണകള്ളക്കടത്ത് കേസ് പ്രതി മൂവാറ്റുപുഴ സ്വദേശി ജലാല്‍ കൊച്ചി കസ്റ്റംസ് ഓഫിസില്‍ ഇന്നലെ നാടകീയമായി കീഴടങ്ങി.
തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായ റമീസുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുള്ളതായാണ് അറിയുന്നത്.
ജലാലിന്റെ കൂട്ടാളികളായ കൊടുവള്ളി സ്വദേശികളായ രണ്ടുപേരെ ഇന്നലെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. മൂവരും റമീസില്‍നിന്നു നേരത്തേ സ്വര്‍ണം വാങ്ങിയിട്ടുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍.
വിമാനത്താവളങ്ങളിലൂടെയുള്ള സ്വര്‍ണക്കടത്തിന് ആളുകളെ നിയോഗിച്ചിരുന്നത് ജലാലാണെന്നാണ് കസ്റ്റംസ് കരുതുന്നത്. കേരളത്തിലെ വിവിധ വിമാനത്താവളങ്ങള്‍ക്കു പുറമേ മുംബൈ , ബംഗളൂരു, ചെന്നൈ വിമാനത്താവളങ്ങളിലൂടെയും ഇയാള്‍ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് കസ്റ്റംസ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."