HOME
DETAILS
MAL
മാധ്യമങ്ങള്ക്കെതിരേ പ്രസ് കൗണ്‍സിലിന് പരാതി നല്കി ഡി.ജി.പി
backup
July 15 2020 | 02:07 AM
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പൊലിസിനെതിരേ വാര്‍ത്ത നല്കിയ മാധ്യമങ്ങള്ക്കെതിരേ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് പരാതിയുമായി സംസ്ഥാന പൊലിസ് മേധാവി ലോക്നാഥ് ബെഹ്റ.
പൊലിസിനെതിരേ ചില മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ നല്കുന്നുവെന്നാരോപിച്ചാണു പരാതി. ഉന്നത ഉദ്യോഗസ്ഥര്ക്കെതിരേ വ്യാജവാര്‍ത്തകള്‍ നല്കുന്നതില് നടപടി വേണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത് ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു.
ഈ കത്തും വാര്‍ത്തകളും ചേര്‍ത്താണ് പ്രസ് കൗണ്‍സിലിന് മുഖ്യമന്ത്രിയുശട നിര്‍ദേശ പ്രകാരം ഡി.ജി.പി പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."