സഊദിയിലെ ഏറ്റവും വലിയ സ്വര്‍ണ്ണ ഖനി രാജ്യത്തിന് സമര്‍പ്പിച്ചു
റിയാദ്: സഊദിയിലെ സ്വര്‍ണ ഉല്‍പാദന മേഖലയില്‍ കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്ന ഏറ്റവും വലിയ സ്വര്‍ണ്ണ ഖനി രാജ്യത്തിന് സമര്‍പ്പിച്ചു. രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ ഖനിയായ അല്‍ദുവൈഹി ഖനിയുടെ ഔദ്യോഗിക ഉദ്ഘാടനം തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവര്‍ണറുമായ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ നിര്‍വഹിച്ചു.
ഇതോടെ സഊദിയുടെ സ്വര്‍ണ്ണ ഉല്‍പാദന ശേഷി ശരാശരി പ്രതിവര്‍ഷം 1,80,000 ഔണ്‍സ് ആയി ഉയര്‍ന്നു. രാജ്യത്തെ ധാതു ഖനന മേഖലയിലെ കമ്പനിയായ മആദിന്‍ കമ്പനിക്കു കീഴിലെ ഏറ്റവും പുതിയ ഖനിയാണിത്.
നേരത്തെ മദീനയിലെ ചരിത്ര പ്രധാനമായ മഹ്ദുദ്ദഹബ്, മദീന പ്രവിശ്യയിലെ ബല്‍ഗ, അല്‍ഖസീമിലെ അല്‍സുഖൈബറാത്ത്, മക്ക പ്രവിശ്യയിലെ സൂഖുദ്ദഹബ്, റിയാദ് പ്രവിശ്യയിലെ അല്‍അമാര്‍ എന്നീ സ്വര്‍ണ്ണന ഖനികളില്‍ നിന്നായിരുന്നു സ്വര്‍ണ്ണ ഉല്‍പാദനം നടത്തിയായിരുന്നത്. ഇതിലേക്കാണിപ്പോള്‍ പുതിയ ഖനി ചേര്‍ന്നത്. ഇതോടെ രാജ്യത്തെ സ്വര്‍ണ്ണ ഖനികളുടെ എണ്ണം ആറായി.
ഒരു ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവിലുള്ള ഖനിയില്‍ 60 കോടി റിയാലാണ് മആദിന്‍ കമ്പനി നിക്ഷേപം നടത്തിയിരിക്കുന്നത്. ഖനി പദ്ധതിക്കാവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് 90 കോടി റിയാലും മുതല്‍ മുടക്കിയിട്ടുണ്ട്.
സമര്‍പ്പണ സമ്മേളനത്തില്‍ സഊദി ഊര്‍ജ്ജ, മിനറലര്‍ റിസോര്‍സ് മന്ത്രാലയ ഉപദേശകന്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ തുര്‍ക്കി അബിന്‍ അബ്ദുല്‍ അസീസ്, മആദിന്‍ കമ്പനി സി ഇ ഒ ഖാലിദ് അല്‍ മുദൈഫര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."