ജനതാദള്‍ (എസ്) നിയോജകമണ്ഡലം കണ്‍വന്‍ഷന്‍
ആറ്റിങ്ങല്‍: ജനതാദള്‍ (എസ്) ആറ്റിങ്ങല്‍, വര്‍ക്കല സംയുക്ത നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഇന്നു രാവിലെ 10മുതല്‍ ആറ്റിങ്ങല്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും.രാവിലെ 10ന് നടക്കുന്ന സമ്മേളനം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഡോ. എ.നീലലോഹിത ദാസ് ഉദ്ഘാടനം ചെയ്യും. ഫാസിസത്തിന്റെ കടന്നു കയറ്റം ഇന്ത്യയില്‍ എന്ന വിഷയം അദ്ദേഹം അവതരിപ്പിക്കും. ആറ്റിങ്ങല്‍ നിയോജക മണ്ഡലം പ്രസിഡന്റ് വി.കെ ശ്രീജിത്ത് അധ്യക്ഷനാകും. അഡ്വ. എം.സെയ്ഫുദ്ദീന്‍, മംഗലപുരം ഷാഫി, പനയ്‌ക്കോട്ട് മോഹനന്‍, വല്ലൂര്‍ രാജീവ്, ആലംകോട് ബഷീര്‍, അനില്‍ ബി.നായര്‍ എന്നിവര്‍ സംസാരിക്കും.
11.30ന് നടക്കുന്ന സംഘടനാ ചര്‍ച്ചയില്‍ ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.ഫിറോസ് ലാല്‍ മുഖ്യ പ്രഭാഷണം നടത്തും. കെ.എസ്.ബാബു അധ്യക്ഷനാകും. വാമനപുരം ശശി, സുഭാഷിണി, ആതിര വേണു, ബി. ഗോപാലകൃഷ്ണന്‍ നായര്‍,കബീര്‍ പുതുശ്ശേരി, ഉണ്ണികൃഷ്ണന്‍ നായര്‍, എ.അഹമ്മദ്, ശ്രീശുകന്‍ എന്നിവര്‍സംസാരിക്കും.
വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തില്‍ ജനതാദള്‍ നയങ്ങളും പരിപാടികളും എന്ന വിഷയത്തെക്കുറിച്ച് നിയമസഭാ കക്ഷി നേതാവ് സി.കെ നാണു എം.എല്‍.എ സംസാരിക്കും. എം.റസലുദ്ദീന്‍ അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."