നഗരത്തില്‍ ബസുകളെല്ലാം നിര്‍ത്തുന്നത് സ്‌റ്റോപ്പുകളില്‍ നിന്നകലെ; ഇവരെ എന്തിനാണ് മഴയത്തു നിര്‍ത്തുന്നത്.?
കണ്ണൂര്‍: കാലവര്‍ഷം തകര്‍ത്തു പെയ്യുമ്പോള്‍ മഴനനയാതെ കയറിനില്‍ക്കാന്‍ ഇടമില്ലാതെ ബസ് യാത്രക്കാര്‍. നഗരത്തില്‍ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന റെയില്‍വേ സ്റ്റേഷന്‍ കിഴക്കേ കവാടം. പഴയ ബസ് സ്റ്റാന്റിന് പുറത്ത് ബസ് നിര്‍ത്തുന്ന പ്രദേശം. പഴയ ബസ് സ്റ്റാന്റിലെ യാത്രക്കാര്‍ ബസ് കാത്തുനില്‍ക്കുന്ന സ്ഥലം, മേലെ ചൊവ്വ ബസ് സ്റ്റോപ്പ്, പ്രസ് ക്ലബിന് മുന്‍വശത്തേ ബസ് സ്റ്റോപ്പ്, മക്കാനി ജങ്ഷന്‍ എന്നിവിടങ്ങളിലാണ് യാത്രക്കാര്‍ ദുരിതമനുഭവിക്കുന്നത്.
ഈ സ്ഥലങ്ങളില്‍ മേലെ ചൊവ്വയിലും പഴയ ബസ് സ്റ്റാന്‍ഡിലും ഈ പ്രശ്‌നത്തിന് പരിഹാരമായി ബസ് കാത്തിരിപ്പുകേന്ദ്രമുണ്ടെങ്കിലും ഈ സ്ഥലങ്ങളില്‍ ബസ് നിര്‍ത്താറില്ലെന്നതും പ്രധാന പ്രശ്‌നമാണ്. മേലെ ചൊവ്വയില്‍ ഗതാഗത കുരുക്കിന് പരിഹാരമായാണ് ജങ്ഷനില്‍ നിന്ന് കുറച്ച് മാറി ബസ് ബസ് ഷെല്‍ട്ടര്‍ സ്ഥാപിച്ചത്. എന്നാല്‍ ഈ സ്ഥലത്ത് ബസ് നിര്‍ത്താതെ സീബ്രാ ലൈനിനോട് ചേര്‍ന്നാണ് ഇപ്പോഴും ബസ് നിര്‍ത്തുന്നത്. ഇതോടെ യാത്രക്കാര്‍ കാത്തിരിപ്പുകേന്ദ്രം ഉപയോഗിക്കാതെയായി. പഴയ ബസ് സ്റ്റാന്റില്‍ മരത്തിന് ചുവട്ടില്‍ മഴയത്ത് കുടചൂടി വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ ബസ് കാത്ത് നില്‍ക്കുന്നത് സങ്കടകാഴ്ചയാണ്.
രണ്ട് വര്‍ഷം മുന്‍പ് എ.കെ.ജി ആശുപത്രിക്ക് മുന്‍വശം ബസ് ബേയും മറ്റ് ചില സ്റ്റോപ്പുകളില്‍ ഷെല്‍ട്ടറും സ്ഥാപിച്ചിരുന്നു. ആ പദ്ധതിക്ക് തുടര്‍ച്ചയായി മറ്റ് സ്ഥലങ്ങളില്‍ സമാനമായി ബസ് ബേയും ഷെല്‍ട്ടറും സ്ഥാപിക്കുമെന്ന പ്രഖ്യാപനമാണ് പാഴ് വാക്കായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."