ബി.ജെ.പി, കോണ്‍ഗ്രസ് പ്രകടനപത്രികകള്‍ തൊഴിലാളികളെയും കര്‍ഷകരെയും മറന്നു: എം.എ ബേബി
കോഴിക്കോട്: കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും പ്രകടനപത്രിക തൊഴിലാളികളെയും കര്‍ഷകരെയും മറന്നുള്ളതാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. പ്രകടനപത്രികയിലൂടെ രാഷ്ട്രീയത്തില്‍ ഇരുവിഭാഗം ഒരേ തൂവല്‍പക്ഷികളാണെന്ന് തെളിയിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബി.ജെ.പിയുടെ പ്രകടനപത്രിക ആപല്‍കരമാണ്. വര്‍ഗീയ ധ്രുവീകരണത്തിലൂടെ ഗുജറാത്ത് മാതൃക പിന്തുടരുകയാണ് ബി.ജെ.പി. രാഷ്ട്ര നിര്‍മാണത്തിന് പ്രാധാന്യം കല്‍പ്പിക്കാതെ ക്ഷേത്ര നിര്‍മാണത്തിനാണ് ബി.ജെ.പി തിടുക്കം കൂട്ടുന്നത്. ഓരോ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രകടനപത്രികകള്‍ വിമര്‍ശനാത്മകമായി വിലയിരുത്താന്‍ മാധ്യമങ്ങള്‍ തയാറാകണം. രാജ്യത്ത് പല മണ്ഡലങ്ങളിലും സി.പി.എം സ്ഥാനാര്‍ഥികളെ നിര്‍ത്താത്തത് ബി.ജെ.പിക്കെതിരേയുള്ള വോട്ടുകള്‍ ഭിന്നിപ്പിക്കേണ്ടെന്ന രാഷ്ട്രീയ ജാഗ്രതയിലാണ്. കേരളത്തില്‍ ബി.ജെ.പിയെ വ്യക്തമായി പ്രതിരോധിക്കുന്നത് ഇടതുപക്ഷമാണ്. എന്നാല്‍ ഗുജറാത്തിലും മറ്റു സംസ്ഥാനങ്ങളിലും ബി.ജെ.പിയെ നേരിടാന്‍ വലിയ പാര്‍ട്ടിയായ കോണ്‍ഗ്രസിന് കഴിയുന്നില്ല.
യോഗി ആദിത്യനാഥ് വര്‍ഗീയത പകരുന്ന മാരക രോഗമാണെങ്കില്‍ മുസ്്‌ലിം ലീഗ് വര്‍ഗീയതയുടെ കാര്യത്തില്‍ ജലദോഷമാണ്. ലീഗിനെതിരേയുള്ള യോഗിയുടെ പരാമര്‍ശം മാരക രോഗം ജലദോഷത്തെ കുറ്റം പറയുന്നതിനു സമമാണ്. യോഗിയുടെ വാക്കുകള്‍ രാഷ്ട്രീയ അശ്ലീലവും അസംബന്ധവുമാണെന്നും ബേബി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."