ശത്രു വാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ എല്ലാവരും താരപ്രചാരകര്‍; ചിലര്‍ 'ചുവപ്പു ഭീമന്മാര്‍': വി.എസ്
തിരുവനന്തപുരം: ഇത്തവണ താരപ്രചാരകനല്ല എന്ന വാര്‍ത്തയ്ക്കു മറുപടിയുമായി മുതിര്‍ന്ന സി.പി.എം നേതാവും ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന്‍.
ശത്രു വാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ ഇവിടെ എല്ലാവരും താരപ്രചാരകരാണെന്നും ചില താരങ്ങളുടെ അവസാന കാലഘട്ടം 'ചുവപ്പ് ഭീമന്‍' ആയിട്ടായിരിക്കുമെന്നും വി.എസ് ഫേസ്ബുക്കില്‍ കുറിച്ചു.
ഈ തെരഞ്ഞെടുപ്പ് കാലത്തും താന്‍ പ്രചാരണത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നില്ല.
ആസുരമായ ഈ കാലഘട്ടത്തിന്റെ ആവശ്യമാണത്. ഫിനാന്‍സ് മൂലധനത്തിന്റെ തുളച്ചുകയറ്റത്തിനെതിരേ, വികസനത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും അതിര്‍വരമ്പുകള്‍ ശോഷിപ്പിക്കുന്നതിനെതിരേ, പരിസ്ഥിതി സന്തുലനം തകര്‍ക്കുന്നതിനെതിരേ, ജാതിമത വിഭജനം നടത്തി അതിന്റെ മറവില്‍ രാജ്യം ശിഥിലമാക്കുന്നതിനെതിരേ, ദുര്‍ബലരെയും പാര്‍ശ്വവല്‍കൃതരെയും ചവിട്ടിയരയ്ക്കുന്നതിനെതിരേ, തൊഴിലാളി കര്‍ഷകാദി വര്‍ഗൈക്യം ഊട്ടിയുറപ്പിച്ച് സമത്വത്തിനും സാഹോദര്യത്തിനും സാമൂഹ്യ പുരോഗതിക്കും വേണ്ടി ഗോദയിലിറങ്ങേണ്ട സമയമാണിതെന്നും വി.എസ് കുറിപ്പില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."