'നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി '
ശാസ്താംകോട്ട: ചക്കുവള്ളിയില്‍ ദേവസ്വം ബോര്‍ഡ് കടകളില്‍ ദീര്‍ഘകാലമായി കച്ചവടം നടത്തുന്നവര്‍ക്ക് 2017 ഒക്‌ടോബര്‍ 10 വരെ യഥേഷ്ടം കടകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് സുപ്രീംകോടതി വിധിയുണ്ടായിട്ടുണ്ടെന്നും പരമോന്നത നീതിപിഠത്തില്‍ നിന്നുണ്ടായ വിധിപോലും സംഘപരിവാര്‍ ശക്തികളുടെ താല്‍പര്യപ്രകാരം റവന്യൂ ഉദ്യോഗസ്ഥരും പൊലിസും നടപ്പാക്കുന്നതില്‍ തടസംനില്‍ക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് നാഷണല്‍ മുസ്‌ലിം കൗണ്‍സില്‍ (എന്‍.എം.സി.) സംസ്ഥാന പ്രസിഡന്റ് എ.റഹിംകുട്ടി അഭിപ്രായപ്പെട്ടു. സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ട പ്രസ്തുത ഉദ്യോഗസ്ഥര്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് സഹായകരമായ നിലപാട് സ്വീകരിക്കണം. ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിക്കാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുമെന്നും റഹിംകുട്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."