റെയില്‍വേ വൈദ്യുതി ലൈനില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്: ഏറനാട് എക്സ്പ്രസ് കാസര്‍കോട്ട് പിടിച്ചിട്ടു
കാസര്‍കോട്: റെയില്‍വേ വൈദ്യുതി ലൈനില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം മംഗളൂരിവിലേക്കുള്ള ഏറനാട് എക്സ്പ്രസ് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ടു. ഇന്നലെ വൈകുന്നേരം നാലിന് കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെത്തിയ ട്രെയിന്‍ വൈകുന്നേരം ആറിനാണ് യാത്ര തുടര്‍ന്നത്.
വൈദ്യുതി ലൈനിലെ തകരാറിനെ തുടര്‍ന്ന് രണ്ടു മണിക്കൂറാണ് ട്രെയിന്‍ നിര്‍ത്തിയിട്ടത്.
നാഗര്‍കോവിലില്‍ നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന ട്രെയിന്‍ കാസര്‍കോട്ടെത്തിയപ്പോള്‍ എന്ജിന് മുകളില്‍ നിന്ന് തീപ്പൊരി ചിതറുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ട്രെയിന്‍ പിടിച്ചിട്ട് പരിശോധന നടത്തിയത്. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് കണ്ടെത്തിയതോടെ ചെറുവത്തൂര്‍ സബ് സ്റ്റേഷനില്‍ നിന്നുള്ള വൈദ്യുതി വിതരണം ഓഫ് ചെയ്തു. തുടര്‍ന്ന് ചെറുവത്തൂരില്‍ നിന്നും എത്തിയ മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍ ഒന്നര മണിക്കൂറോളം സമയമെടുത്താണ് തകരാര്‍ പരിഹരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."