എം.ടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് 87-ാം പിറന്നാള്‍
കോഴിക്കോട്: വാക്കുകളെ കാലത്തിനപ്പുറം പ്രതിഷ്ഠിച്ച മലയാളത്തിന്റെ അക്ഷര കുലപതി എം.ടി വാസുദേവന്‍ നായര്‍ക്ക് ഇന്ന് 87-ാം പിറന്നാള്‍. ആഘോഷങ്ങളുടെ നിറപ്പകിട്ടും സന്ദര്‍ശകരുടെ ഒഴുക്കുമില്ലാതെയാണ് മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്റെ ജന്മദിനം കടന്നുപോകുന്നത്. മുന്‍വര്‍ഷങ്ങളില്‍ ആശംസ നേരാനായി അദ്ദേഹത്തിന്റെ വീടായ സിതാരയില്‍ നിരവധി പേര്‍ എത്തിയിരുന്നെങ്കില്‍, ഇത്തവണ അതൊന്നുമില്ല. അല്ലെങ്കിലും വാക്കുകളെ നക്ഷത്രങ്ങളാക്കുന്ന സൃഷ്ടാവിന് ആഘോഷങ്ങളിലും ഔപചാരികതകളിലും ഭ്രമമില്ലല്ലോ.
കൊവിഡ് ഭീതി നിലനില്‍ക്കുന്നതില്‍ മാസങ്ങളായി വീടുനുള്ളില്‍ തന്നെയാണ് എം.ടി. സന്ദര്‍ശകരില്ലാതെയുള്ള വീട്ടു ജീവിതം. കൂട്ടിനുള്ളത് പത്രങ്ങളും പുസ്തകങ്ങളും മാത്രം. വായനദിനത്തില്‍ വീട്ടില്‍ നടന്ന സഹകരണ സ്ഥാപനത്തിന്റെ പുസ്തക കൈമാറ്റമായിരുന്നു ഈ നാളുകളിലെ ഏക സാംസ്‌കാരിക പരിപാടി. ബാക്കി സമയം വീടിനുള്ളില്‍ തന്നെ. ഇത്രയും നാള്‍ വീട്ടില്‍ മാത്രം കഴിയുന്നത് ഇതാദ്യം. എങ്കിലും ഈ കാലവും കടന്നുപോകുമെന്ന പ്രതീക്ഷയില്‍ കോഴിക്കോട് കൊട്ടാരം റോഡിലെ'സിതാര'യില്‍ കഴിയുകയാണ് അദ്ദേഹം. ജന്മനാളനുസരിച്ച് ആഗസ്ത് എട്ടിനാണ് ജന്മദിനം കുടുംബം ആഘോഷിക്കാറുള്ളത്. മുമ്പ് ഈ ദിനത്തില്‍ മൂകാംബിക ക്ഷേത്ര ദര്‍ശനമുണ്ടായിരുന്നെങ്കിലും കുറച്ച് വര്‍ഷമായി അതുമില്ല. എല്ലാ വര്‍ഷവും ജൂലൈയില്‍ കോട്ടക്കലില്‍ നടത്താറുള്ള ആരോഗ്യ ചികിത്സയും ഇക്കുറിയില്ല.
ആത്മകഥാശംമുള്ള ആഖ്യാനങ്ങളും ഇല്ലായ്മയെന്ന യാഥാര്‍ഥ്യവും ക്ഷുഭിത യൗവനത്തിന്റെ പൊട്ടിത്തെറിക്കലും പ്രണയത്തിന്റെ നൈര്‍മല്യവും കണ്ണാന്തളി പൂക്കളുടെ സൗരഭ്യവും കൃതികളില്‍ സന്നിവേശിപ്പിച്ച എഴുത്തുകാരന് ജന്മദിനാശംസകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."