ടി.കെ.എം കോളജ് കാന്റീന് അടപ്പിച്ചു
കൊല്ലം: ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിപ്പിച്ച ടി.കെ.എം എന്‍ജിനീയറിങ് കോളജ് കാന്റീന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അടപ്പിച്ചു. ജില്ലയില്‍ കരിക്കോട്ടും പരിസര പ്രദേശങ്ങളിലും മഞ്ഞപ്പിത്തം പടര്‍ന്നതായി റിപ്പോര്‍ട്ട് വന്ന സാഹചര്യത്തില്‍ നടത്തിയ പരിശോധയെ തുടര്‍ന്നായിരുന്നു നടപടി. അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ കെ അജിത്കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഹോട്ടലുകളും വിവിധതരം പാനീയങ്ങളും വില്പന നടത്തുന്ന സ്ഥാപനങ്ങളിലും സംഘം പരിശോധന നടത്തി. വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചു പുട്ടാന്‍ നോട്ടീസ് നല്‍കുകയും ഫൈന്‍ ചുമത്തുകയും ചെയ്തു.
കുടിവെള്ളത്തിലുടെ അതിവേഗം പടരുന്ന രോഗമായതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്നും ശുദ്ധ ജലത്തില്‍ നിന്നും ഉല്പാദിപ്പിക്കുന്ന വിശ്വാസ യോഗ്യമായതുമായ ഐസ് മാത്രമേ ജ്യൂസ് പാര്‍ലറുകളിലും മറ്റും ഉപയോഗിക്കാവൂ എന്നും ഭക്ഷ്യ സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്കി. ജില്ലയില്‍ രണ്ടു സ്ക്വാഡുകള്‍ രുപീകരിച്ച് ആകെ 71 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ഗുരുതരമായ വീഴ്ച കണ്ടെത്തിയ 52 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും 72,000 രൂപ പിഴ ചുമത്തുകയും ചെയ്തു. കുടാതെ കുടിവെള്ളത്തിന്റെയും മറ്റും സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. പരിശോധനയക്ക് ഭക്ഷ്യ സുരക്ഷാ ഓഫിസര്‍മാരായ ഇ ഷെരീഫ്, ശ്രീകല കെ, ചിത്രമുരളി, അസീം ആര് എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."