HOME
DETAILS

രാഹുലിന്റെ ഭൂരിപക്ഷം മൂന്നു ലക്ഷം കടത്താന്‍ കോണ്‍ഗ്രസ്

  
backup
April 09 2019 | 23:04 PM

%e0%b4%b0%e0%b4%be%e0%b4%b9%e0%b5%81%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ad%e0%b5%82%e0%b4%b0%e0%b4%bf%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%ae%e0%b5%82%e0%b4%a8

 


തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം മൂന്നു ലക്ഷത്തിനു മുകളിലെത്തിക്കാന്‍ പ്രവര്‍ത്തനം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. സ്ഥാനാര്‍ഥിയുടെ അഭാവം വോട്ട് ബാങ്കിനെ ബാധിക്കാതിരിക്കാന്‍ പദ്ധതി തയാറാക്കി.
അവധി ദിവസങ്ങളില്‍ ഉള്‍പെടെ സ്‌ക്വാഡ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് മണ്ഡലത്തിന്റെ ചുമതല വഹിക്കുന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ബൂത്ത് തലം മുതലുള്ള പ്രവര്‍ത്തകര്‍ക്കു നിര്‍ദേശം നല്‍കി. സ്ഥാനാര്‍ഥിക്ക് പകരം കെ.പി.സി.സി ഭാരവാഹികള്‍ ഓരോ വീട്ടിലുമെത്തി വോട്ട് ഉറപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുമുണ്ട്. ഈ ആഴ്ച അവസാനം ആദ്യഘട്ട ബൂത്ത് തലം മുതലുള്ള റിപോര്‍ട്ട് നല്‍കണമെന്നും മുല്ലപ്പള്ളി നിര്‍ദേശം നല്‍കി. അന്തിമ റിപോര്‍ട്ട് 20ന് നല്‍കണം.


ആദ്യഘട്ട പ്രചാരണത്തിലെ പോരായ്മ രണ്ടും മൂന്നും ഘട്ടങ്ങളില്‍ നികത്താനാവുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. രാഹുലിനു വേണ്ടി വോട്ട്, അതുവഴി ഇന്ത്യയ്ക്കു വേണ്ടി വോട്ട് എന്ന പ്രചാരണ മുദ്രാവാക്യവുമായാണ് കെ.പി.സി.സി ഭാരവാഹികള്‍ വീടുകളിലെത്തുക. ഒരു തവണയെങ്കിലും കെ.പി.സി.സി ഭാരവാഹികള്‍ വീടുകളില്‍ നേരിട്ടെത്തി വോട്ടഭ്യര്‍ഥിക്കണമെന്നും പ്രവര്‍ത്തകര്‍ രണ്ടു തവണ കൂടി വീടുകളിലെത്തി വോട്ട് ഉറപ്പിക്കണമെന്നും കെ.പി.സി.സി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി ഏഴു നിയമസഭാ മണ്ഡലങ്ങളുടെയും ചുമതല കെ.പി.സി.സി. ഭാരവാഹികള്‍ക്ക് വീതിച്ചു നല്‍കി. ഇവര്‍ അതത് മണ്ഡലങ്ങളില്‍ ക്യാംപ് ചെയ്ത് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കും.
ബൂത്തുകളില്‍ ഉറപ്പിച്ച വോട്ടുകളുടെ കണക്കു നല്‍കുമ്പോള്‍ പെരുപ്പിച്ചുകാട്ടരുതെന്നും ഏതെങ്കിലും ബൂത്തുകളില്‍ വോട്ട് കുറഞ്ഞാല്‍ ആ ബൂത്തിന്റെ ചുമതലയുള്ളവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റെക്കോര്‍ഡ് പോളിങ് ഉണ്ടെങ്കിലേ ഭൂരിപക്ഷവും റെക്കോര്‍ഡാകൂ. അതിനാല്‍ പോളിങ് ശതമാനം 90ലെത്തിക്കുകയാണ് യു.ഡി.എഫിന്റെ ലക്ഷ്യം. അടുത്ത ബുധനാഴ്ചയും വ്യാഴാഴ്ചയുമായി വീണ്ടും എത്തുന്ന രാഹുല്‍ ഗാന്ധി വണ്ടൂര്‍, നിലമ്പൂര്‍, തിരുവമ്പാടി മണ്ഡലങ്ങളില്‍ റോഡ് ഷോ നടത്തും.രാഹുലിന്റെ അടുത്ത റോഡ് ഷോയും ഗംഭീരമാക്കാനൊരുങ്ങുകയാണ് യു.ഡി.എഫ്.
അതേസമയം, ഇടതുമുന്നണിയും തങ്ങളുടെ പാളയത്തിലെ വോട്ട് ചോര്‍ച്ച ഉണ്ടാകാതിരിക്കാന്‍ മുന്‍ കരുതല്‍ തുടങ്ങി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനുമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മന്ത്രി കെ.കെ ശൈലജയ്ക്കു മണ്ഡലത്തിന്റെ പൂര്‍ണ ചുമതലയും നല്‍കിയിട്ടുണ്ട്. കൂടാതെ ബൂത്തുകളുടെ ചുമതല സംസ്ഥാന നേതാക്കള്‍ക്കു നല്‍കി.


രാഹുല്‍ മത്സരിക്കുന്നതുകൊണ്ടു തന്നെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളില്‍ കൃത്യമായ ഇടപെടലാണ് ഇടതുമുന്നണി നേതാക്കള്‍ നടത്തുന്നത്. എന്നാല്‍ വയനാട്ടില്‍ പ്രത്യേക പ്രചാരണമൊന്നും തല്‍കാലം ആവശ്യമില്ലെന്ന നിലപാടിലാണ് ഇടതുമുന്നണി. വയനാട്ടില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു വിജയസാധ്യതയുള്ള മറ്റു മണ്ഡലങ്ങളെ ദോഷകരമായി ബാധിക്കുമെന്നതിനാലാണ് ഇങ്ങനെയൊരു തീരുമാനം. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിനെ തങ്ങള്‍ ഭയപ്പെടുന്നില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള ഇടതു നേതാക്കള്‍ പറയുന്നുണ്ടെങ്കിലും മനസില്‍ ഭയപ്പാടുണ്ട്.


കേന്ദ്രത്തില്‍ എന്തു സംഭവിക്കുമെന്ന കാര്യത്തില്‍ കേരളത്തിലെ ഇടതു നേതാക്കള്‍ക്കു തല്‍കാലം വലിയ വേവലാതിയൊന്നുമില്ല. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്റെ സ്ഥാനാര്‍ഥിത്വം കേരളത്തില്‍ ഇടതുമുന്നണിയുടെ അംഗബലം കുറയ്ക്കുമോയെന്നതാണു അവരുടെ മനസിനെ പ്രധാനമായും അലട്ടുന്നത്. പ്രത്യേകിച്ച് സര്‍വേ റിപോര്‍ട്ടുകള്‍ പുറത്തു വന്നതിനെ തുടര്‍ന്ന്.


ബി.ജെ.പിയെ തോല്‍പ്പിക്കുകയെന്നതാണു സി.പി.എമ്മും ഇടതുപക്ഷവും തെരഞ്ഞെടുപ്പില്‍ പ്രധാനമായും ഉയര്‍ത്തുന്ന മുദ്രാവാക്യം. പക്ഷെ കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണു പ്രധാന മത്സരം. സി.പി.എമ്മിനെ വേദനിപ്പിക്കുന്ന ഒരു കാര്യവും താന്‍ കേരളത്തില്‍ പറയില്ലെന്നു രാഹുല്‍ പറഞ്ഞതുകൊണ്ടു തെരഞ്ഞെടുപ്പില്‍ ഒരു വോട്ടുപോലും പുതുതായി കിട്ടില്ലെന്നു സി.പി.എമ്മിനറിയാം. എന്നാല്‍ രാഹുലിന്റെ പരാമര്‍ശം സി.പി.എമ്മിനെതിരേ ബി.ജെ.പി പ്രധാന പ്രചാരണായുധമാക്കിയിട്ടുണ്ട്. ദേശീയതലത്തില്‍ മാത്രമല്ല കേരളത്തിലും സി.പി.എമ്മും കോണ്‍ഗ്രസും തമ്മില്‍ ധാരണയുണ്ടെന്നാണു ബി.ജെ.പി പ്രചരിപ്പിക്കുന്നത്. ഇതു പ്രത്യക്ഷ രാഷ്ട്രീയമില്ലാത്ത ഇടതുപക്ഷ അനുഭാവികളുടെ വോട്ടുകള്‍ ചോരാനിടയാക്കുമോയെന്ന ഭീതിയും സി.പി.എമ്മിനുണ്ട്.
സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയവും വികസനമുരടിപ്പുമാണ് കോണ്‍ഗ്രസും യു.ഡി.എഫും മുഖ്യ തെരഞ്ഞെടുപ്പു വിഷയമാക്കിയിട്ടുള്ളത്. ഈ പ്രചാരണം മലബാര്‍ മേഖലയില്‍ വലിയ ദോഷം ചെയ്യുമെന്നു തന്നെയാണു ഇടതുമുന്നണിയുടെ വിലയിരുത്തല്‍. ഇന്നു നടക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ബൂത്ത് തലങ്ങളില്‍ നിന്നു കിട്ടിയ പ്രാഥമിക റിപോര്‍ട്ട് അവലോകനം ചെയ്യും. നാളെ സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവും ചേരുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിൽ ഒക്ടോബർ 16 വരെ മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിന് സാധ്യത

qatar
  •  2 months ago
No Image

പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു

Cricket
  •  2 months ago
No Image

വയനാട് ദുരന്തത്തില്‍ കേരളത്തിനോട് ഒരവഗണനയും കാണിച്ചിട്ടില്ല, ആവശ്യമായ സഹായം ഉറപ്പാക്കും; നിര്‍മല സീതാരാമന്‍

National
  •  2 months ago
No Image

കാനഡയ്‌ക്കെതിരെ കടുത്ത നടപടിയുമായി ഇന്ത്യ; ഹൈക്കമ്മീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു

National
  •  2 months ago
No Image

അടിക്ക് തിരിച്ചടിയുമായി ഇന്ത്യ; കാനഡയുടെ ആറ് നയതന്ത്ര ഉദ്യോ​ഗസ്ഥരെ പുറത്താക്കി

National
  •  2 months ago
No Image

യു.എ.ഇ; അൽ വാസ്മി മഴക്കാല സീസൺ ഡിസംബർ 6 വരെ തുടരും

uae
  •  2 months ago
No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago