പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ വകുപ്പുകളുടെ യോജിച്ചുള്ള പ്രവര്‍ത്തനം ഉറപ്പുവരുത്തും: കലക്ടര്‍
കൊല്ലം: വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ജില്ലയില്‍ പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനുള്ള നടപടികള്‍ ഉറപ്പുവരുത്തുമെന്ന് ജില്ലാ കലക്ടര്‍ ഡോ. മിത്ര റ്റി പറഞ്ഞു. പകര്‍ച്ചവ്യാധി നിയന്ത്രണവുമായി ബന്ധപ്പെട്ട ഇന്റര്‍ സെക്ടറല്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കലക്ടര്‍. പകര്‍ച്ചവ്യാധികള്‍ കൂടുതലായി റിപ്പോര്‍ട്ടു ചെയ്തിട്ടുള്ള പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പരിശോധന നടത്തി രോഗവ്യാപനം തടയാന്‍ നടപടി സ്വീകരിച്ചു വരികയാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പരിസര ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണം.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് അധികൃതര്‍ കൂടുതല്‍ കര്‍മപദ്ധതി ആവിഷ്‌കരിക്കണം. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ വാര്‍ഡുതല സമിതികള്‍, കുടുംബശ്രീ, പുരുഷസ്വയംസഹായ സംഘങ്ങള്‍ എന്നിവയുടെ സേവനവും ഉപയോഗപ്പെടുത്തണം. സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്‍പുതന്നെ വിദ്യാലയങ്ങളിലെ ശുചിമുറികള്‍, വാട്ടര്‍ ടാങ്കുകള്‍ എന്നിവടങ്ങളിലെ ശുചിത്വം ഉറപ്പുവരുത്തണമെന്ന് ജില്ലാ കലക്ടര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറകടറോട് നിര്‍ദേശിച്ചു.
ഇതിനായി പ്രധാന അധ്യാപകരുടെ യോഗം എത്രയും പെട്ടെന്ന് വിളിക്കണം. ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതല്‍ താമസിക്കുന്ന സ്ഥലത്ത് തൊഴില്‍ വകുപ്പ് കൂടുതല്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഭക്ഷണ ശാലകള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ ഫുഡ്‌സേഫ്റ്റി ഉദ്യോഗസ്ഥരുടെ പരിശോധന ശക്തമാക്കണം. യാഗത്തില്‍ എ.ഡി.എം ഐ.അബ്ദുല്‍ സലാം, ഡെപ്യൂട്ടി കലക്ടര്‍ ഷാനവാസ് ഖാന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ജയശങ്കര്‍, ഡോ. മണികണ്ഠന്‍, വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."