HOME
DETAILS
MAL
മന്ത്രി എ.കെ ബാലനുമായി മോഹന്‍ലാല്‍ കൂടിക്കാഴ്ച നടത്തി
backup
July 11 2018 | 21:07 PM
തിരുവനന്തപുരം: നടന് മോഹന്‍ലാല്‍ മന്ത്രി എ.കെ ബാലനുമായി ചര്‍ച്ച നടത്തി.താരസംഘടനയായ എ.എം.എം.എയുടെ ജനറല്‍ ബോഡി യോഗത്തില്‍ യുവനടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടന് ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് സംഘടനാ പ്രസിഡന്റായ മോഹന്‍ലാല്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. മന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതിന്റെ പശ്ചാത്തലത്തില്‍ ആക്രമിക്കപ്പെട്ട നടി ഉള്‍പ്പടെ നാല് നടിമാര്‍ എ.എം.എം.എയില്‍ നിന്നും രാജിവച്ചിരുന്നു.ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനവും കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. ഇതിനിടയിലാണ് മന്ത്രിയുമായുള്ള മോഹന്‍ലാലിന്റെ കൂടിക്കാഴ്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."