HOME
DETAILS

ആലത്തൂരില്‍ നിറയുന്നത് പാട്ടിന്റെ രാഷ്ട്രീയം

  
backup
April 09 2019 | 23:04 PM

%e0%b4%86%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%82%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b1%e0%b4%af%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d

 


പാലക്കാട്: കഴിഞ്ഞ പത്തു വര്‍ഷമായി കണ്‍മണിപോലെ കാത്തുസൂക്ഷിച്ച ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഇത്തവണ സി.പി.എമ്മിന് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. പാട്ടുംപാടി വോട്ടര്‍മാരുടെ മനസ്സിലിടംപിടിച്ച ് യു.ഡി.എഫിന്റെ പെങ്ങളുട്ടിയായി മാറിക്കഴിഞ്ഞ രമ്യ ഹരിദാസ് പ്രചാരണത്തില്‍ വൈകിയാണ് എത്തിയതെങ്കിലും ഇപ്പോള്‍ സി.പി.എം സ്ഥാനാര്‍ഥി പി.കെ ബിജുവിനൊപ്പം ഓടിയെത്തിക്കഴിഞ്ഞു.
രമ്യ എത്തിയതോടെ കേരളത്തിലെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്നായി ആലത്തൂര്‍ മാറി. പാട്ടുപാടി പ്രചാരണം തുടങ്ങിയാണ് രമ്യ ശ്രദ്ധ നേടിയത്. രമ്യയുടെ പാട്ടിനെ ദീപ നിശാന്ത് വിമര്‍ശിച്ചതോടെ സംസ്ഥാന തലത്തില്‍ അതൊരു ചര്‍ച്ചയായി. അതു തീരും മുന്‍പാണ് പോസ്റ്റര്‍ വിവാദം തലപൊക്കിയത്. രമ്യയുടെ മുഖമുള്ള പോസ്റ്ററുകള്‍ക്കു മീതെ സി.പി.എമ്മിന്റെ ചിഹ്നമുള്ള പോസ്റ്ററുകള്‍ പതിച്ചെന്നായിരുന്നു പരാതി.


കോണ്‍ഗ്രസ് മനഃപൂര്‍വം പോസ്റ്റര്‍ പതിച്ച് കുറ്റം സി.പി.എമ്മില്‍ ചാര്‍ത്തിയതാണെന്ന് ഡി.വൈ.എഫ്.ഐ നേതാവ് സ്വരാജ് ആരോപിച്ചതോടെ പോസ്റ്റര്‍ വിവാദവും കത്തി. അതിനിടയിലാണ് രമ്യയ്‌ക്കെതിരേ എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ മോശം പരാമര്‍ശം നടത്തിയെന്ന പരാതി ഉയര്‍ന്നത്. ഇങ്ങിനെ ഒന്നിനു പിറകെ ഒന്നായി ആലത്തൂരും രമ്യയും വാര്‍ത്തകളില്‍ നിറഞ്ഞു.
എന്നാല്‍ ഇതൊക്കെ വോട്ടാക്കി മാറ്റാനുള്ള യു.ഡി.എഫ് പ്രവര്‍ത്തനം ലക്ഷ്യത്തിലേക്കെത്തിയിട്ടില്ല. ബിജു മൂന്നാം ഘട്ട പര്യടനം പൂര്‍ത്തിയാക്കി റാലികള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ യു.ഡി.എഫ് ഇപ്പോഴും മേല്‍ത്തട്ടില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്നു. ഗ്രാമീണ മേഖലകളില്‍ പലയിടങ്ങളിലും വീടുകളില്‍ അഭ്യര്‍ഥനാ നോട്ടീസ് പോലും എത്താത്ത അവസ്ഥയുണ്ട്.


അതേസമയം, മണ്ഡലത്തില്‍ വേണ്ടത്ര വികസനങ്ങള്‍ എത്തിയിട്ടില്ലെന്ന് സി.പി.എംപ്രവര്‍ത്തകര്‍ തന്നെ പറയുന്ന അവസ്ഥയുമുണ്ട്. പാലക്കാട്- പൊള്ളാച്ചി റെയില്‍പാതയുടെ വികസനം നടപ്പിലായിട്ടും മുന്‍പ് ഈ പാതയിലൂടെ ഓടിയിരുന്ന ട്രെയിനുകള്‍ പോലും ഓടിക്കാന്‍ നടപടിയെടുത്തില്ല എന്ന പരാതിയാണ് പ്രധാനം. മാത്രമല്ല തിരുവനന്തപുരത്തു നിന്ന് പാലക്കാട്ടേക്ക് ഓടിക്കൊണ്ടിരുന്ന അമൃത എക്‌സ്പ്രസ്സ് മധുരയിലേക്കു നീട്ടിയപ്പോള്‍ കൊല്ലങ്കോട് സ്റ്റോപ്പ് അനുവദിപ്പിക്കാന്‍ എം.പിക്കു കഴിഞ്ഞിട്ടില്ലെന്ന പരാതിയുമുണ്ട്. കടലാസില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും അമൃത കൊല്ലങ്കോട് നിര്‍ത്തുന്നില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു. തമിഴ്‌നാട്ടിലെ എം.പി. മാര്‍ ഇടപെട്ട് ഉദുമല്‍പേട്ടയിലും ദിണ്ടിക്കലിലും അമൃതയ്ക്ക് സ്റ്റോപ്പ് അനുവദിപ്പിച്ചത് ഒരു മാസം മുന്‍പാണ്. മണ്ഡലത്തില്‍ കോടികളുടെ വികസനം നടപ്പിലാക്കിയെന്ന് അവകാശവാദം ഉന്നയിക്കുന്ന ബിജുവിന് ഒരു ട്രെയിനിന് സ്റ്റോപ്പ് അനുവദിപ്പിക്കാന്‍ കഴിയാത്തത് ഇത്തവണത്തെ തെരഞ്ഞെടുപ്പ് വലിയ ചര്‍ച്ചയായിട്ടുണ്ട്.
ഇതിനിടയില്‍ ബിജുവിനെതിരേ പാര്‍ട്ടിക്കുള്ളില്‍ തന്നെ ചില ചരടുവലികള്‍ നടക്കുന്നതായി ബിജു തന്നെ സൂചന നല്‍കിയിട്ടുമുണ്ട്. 23 കഴിഞ്ഞാല്‍ തനിക്കു ചിലതു തുറന്നു പറയാനുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പാര്‍ട്ടിക്കുള്ളില്‍ അടിയൊഴുക്കുണ്ടായാല്‍ അത് ബിജുവിന് ദോഷം ചെയ്യും.


കഴിഞ്ഞ തവണ മണ്ഡലത്തില്‍ 21,417 വോട്ടുകള്‍ നോട്ടയ്ക്കു ലഭിച്ചിരുന്നു. ഇതില്‍ വലിയൊരു കോണ്‍ഗ്രസ് നേതൃത്വത്തോട് ചില അനുഭാവികള്‍ക്കുള്ള എതിര്‍പ്പ് കാരണമാണെന്ന് സൂചനയുണ്ടായിരുന്നു. അന്ന് നോട്ടയ്ക്കു വോട്ട് ചെയ്തതില്‍ നാല്ലൊരു വിഭാഗം ഇത്തവണ യു.ഡി.എഫിനെ തുണയ്ക്കുമെന്നാണ് നേതാക്കള്‍ കണക്കുകൂട്ടുന്നത്. ഇതിനു പുറമെ വെല്‍ഫെയര്‍ പാര്‍ട്ടി ഇത്തവണ യു.ഡി.എഫിനൊപ്പമാണ്. ഇത് രമ്യയ്ക്കു നേട്ടമായേക്കും.
ബി.ഡി.ജെ.എസിന്റെ ടി.വി ബാബുവും ബി.എസ്.പി.യുടെ ഡോ.ജയന്‍.സി.കുത്തന്നൂരും മത്സരിക്കുന്നുണ്ട്. പ്രചാരണരംഗത്ത് ബി.ഡി.ജെ.എസിന് കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടയില്‍ ബി.ഡി.ജെ.എസിന്റെ തരൂര്‍ നിയോജകമണ്ഡലത്തിലെ നേതാക്കളുമായി എല്‍.ഡി.എഫിലെ ഒരു മന്ത്രി വടക്കഞ്ചേരിയിലെ സ്വകാര്യ ഹോട്ടലില്‍ ചര്‍ച്ച നടത്തിയത് മണ്ഡലത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമായിട്ടുണ്ട്.


2009ല്‍ മണ്ഡലം പിറന്നശേഷം രണ്ടു തവണ നടന്ന തെരഞ്ഞെടുപ്പുകളിലും ബിജുവാണ് വിജയിച്ചത്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു വന്‍ സ്വാധീനമുള്ള ആലത്തൂര്‍ ഇടതിന്റെ ഉറച്ച സീറ്റുകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. 2014ല്‍ 37,312 വോട്ടുകളായിരുന്നു ഭൂരിപക്ഷം. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ ആറു മണ്ഡലങ്ങളിലും വിജയിച്ചത് എല്‍.ഡി.എഫ് ആണ്. യു.ഡി .എഫ് വിജയിച്ച ഏക മണ്ഡലമായ വടക്കാഞ്ചേരിയില്‍ തോറ്റത് 43 വോട്ടിന്. എല്‍.ഡി.എഫിനു മൊത്തം ഭൂരിപക്ഷം 91,846.
കുന്നംകുളത്തിന്റെ പ്രതിനിധി എ.സി മൊയ്തീനും തരൂരിന്റെ പ്രതിനിധി എ.കെ ബാലനും ചിററൂരിന്റെ പ്രതിനിധി കെ. കൃഷ്ണന്‍കുട്ടിയും മന്ത്രിമാരാണെന്നത് ഇടതിന്റെ കരുത്തിന് വീര്യംകുട്ടൂന്നു. മണ്ഡല പുനര്‍നിര്‍ണയത്തിന് മുന്‍പ് ആലത്തൂര്‍ ഉള്‍പ്പെടെ ഒറ്റപ്പാലത്ത് മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണനാണ്് അവസാനമായി വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥി.


2009 ല്‍ താരതമ്യേന ചെറിയ ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ്. തോറ്റത്. അതിനാല്‍ ശക്തമായ പോരാട്ടം നടത്തിയാല്‍ ആലത്തൂരില്‍ അത്ഭുതം സംഭവിക്കുമെന്നാണ് യു.ഡി.എഫ് കരുതുന്നത്. രമ്യ ഹരിദാസിലൂടെ ഇത്തവണ മാറ്റം ഉണ്ടാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യു.ഡി.എഫ് ക്യാംപ്. കഴിഞ്ഞ തവണ ബി.ജെ.പി. സ്ഥാനാര്‍ഥി 87,803 വോട്ട് നേടിയിരുന്നു. ഇത്തവണ മണ്ഡലത്തില്‍ നിര്‍ണായക ശക്തിയാവുമെന്നാണ് ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി ബാബുവിന്റെ പ്രതീക്ഷ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  17 minutes ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  36 minutes ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  44 minutes ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  an hour ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

uae
  •  an hour ago
No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  2 hours ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  2 hours ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  2 hours ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 hours ago