മതേതരമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രേമചന്ദ്രന് വോട്ട് നല്‍കണം: വി.ടി ബല്‍റാം
കൊല്ലം: രാജ്യത്തെ മതേതരമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ എന്‍.കെ പ്രേമചന്ദ്രന് വോട്ട് നല്‍കണമെന്ന് വി.ടി ബല്‍റാം എം.എല്‍.എ പറഞ്ഞു. കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തിലെ വിവിധ യോഗങ്ങളില്‍ എന്‍.കെ പ്രേമചന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം നടത്തിയ സമ്മേളനങ്ങളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം അതീവ ഗുരുതരമായ പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ പ്രേമചന്ദ്രനെപ്പോലെയുള്ള ശക്തരായ പാര്‍ലമെന്റേറിയന്മാര്‍ ലോക്‌സഭയിലെത്തേണ്ടത് അനിവാര്യമാണ്. യു.പി.എ പുറത്തിറക്കിയിരിക്കുന്ന പ്രകടനപത്രിക രാജ്യം എങ്ങോട്ടാണ് പോകുന്നതെന്നുള്ള വ്യക്തമായ സൂചനയാണ് നല്‍കിയിരിക്കുന്നത്.ദരിദ്രരില്ലാത്ത ഭാരതമെന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കുകയെന്ന രാഹുല്‍ഗാന്ധിയുടെ ചിന്തകള്‍ക്ക് അംഗീകാരം നല്‍കുന്ന തെരഞ്ഞെടുപ്പാണ് വരാന്‍പോകുന്നത്. ഒരു വരുമാനവുമില്ലാത്ത കുടുംബത്തിന് പ്രതിമാസം പന്ത്രണ്ടായിരം രൂപ ബാങ്ക് അക്കൗണ്ടിലെത്തിക്കുമെന്നത് യു.പി.എയുടെ ജനപ്രിയ വാഗ്ദാനമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനുപകരം കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണി അധികാരത്തില്‍ വരേണ്ടതിന്റെ ആവശ്യകത ബല്‍റാം വിശദീകരിച്ചു.കൊല്ലത്ത് വികസനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രേമചന്ദ്രന്‍ ഏറ്റവും മികച്ച പാര്‍ലമെന്റേറിയനായി അംഗീകരിക്കപ്പെട്ടയാളാണ്. മതേതരവീക്ഷണവും ഉയര്‍ന്ന ജനാധിപത്യബോധവമുള്ള പ്രേമചന്ദ്രന്റെ വിജയം കൊല്ലത്തിന് അനിവാര്യമാണെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."