HOME
DETAILS

'ചെറുപ്പക്കാര്‍ക്കൊന്നും ക്ഷമയില്ല'- സച്ചിന്‍ പൈലറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി ദിഗ് വിജയ് സിങ്

  
backup
July 15 2020 | 09:07 AM

national-whats-sachin-pilots-age-asks-congress-digvijaya-singh-2020

ജയ്പൂര്‍: രാജസ്ഥാന്‍ പ്രതിസന്ധിയില്‍ സച്ചിന്‍ പൈലറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്. സച്ചിന്‍ പൈലറ്റിന് പാര്‍ട്ടി എല്ലാ സ്ഥാനമാനങ്ങളും നല്‍കിയെന്നും എന്നാല്‍ അദ്ദേഹം പാര്‍ട്ടിയെ അനുസരിച്ചില്ലെന്നുമായിരുന്നു ദിഗ്‌വിജയ് സിങ്ങിന്റെ വിമര്‍ശനം.

'സച്ചിന്‍ പൈലറ്റിന് പാര്‍ട്ടി എം.പി സ്ഥാനവും കേന്ദ്രമന്ത്രി സ്ഥാനവും ഉപമുഖ്യമന്ത്രി സ്ഥാനവും എല്ലാം നല്‍കി. എന്നാല്‍ അതിലൊന്നും അദ്ദേഹം തൃപ്തനായില്ല'- ദിഗ് വിജയ് കുറ്റപ്പെടുത്തി.

അദ്ദേഹത്തിന്റെ പ്രായം എത്രയാണ്? സച്ചിന്‍ പൈലറ്റ് ഇപ്പോഴും ചെറുപ്പമാണ്, അയാള്‍ക്ക് കുറച്ച് കൂടി ക്ഷമ കാണിക്കാമായിരുന്നു. പാര്‍ട്ടി അച്ചടക്കത്തിന് വിരുദ്ധമാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. ഈ ചെറുപ്പക്കാര്‍ക്കൊന്നും ക്ഷമയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സച്ചിന്റേയും ജ്യോതരാദിത്യ സിന്ധ്യയുടേയും വീഡിയോകള്‍ അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു. ഈ രണ്ട് ചെറുപ്പക്കാരെ കുറിച്ചും ദേശീയ തലത്തില്‍ വലിയ പ്രതീക്ഷയായിരുന്നു ജനങ്ങള്‍ക്ക്. അവരെന്താണ് പറയുന്നതെന്നും പ്രവര്‍ത്തിക്കുന്നതെന്നും നോക്കൂ- അദ്ദേഹം ട്വീറ്റ് ചെയ്തു.

എന്നാല്‍ സ്ഥാനമാനങ്ങളുടെ പേരിലല്ല താന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്തുപോയതെന്നും തന്നെ ഒരു മൂലയിലിരുത്താനും അപമാനിക്കാനുമാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട് ശ്രമിച്ചതെന്നുമായിരുന്നു സച്ചിന്‍ പൈലറ്റിന്റെ പ്രതികരണം.

രാജസ്ഥാന്റെ വികസനത്തിനായി പ്രവര്‍ത്തിക്കാന്‍ തന്നെയും തന്റെ അനുയായികളെയും അദ്ദേഹം അനുവദിച്ചില്ല. തന്റെ ജനതയോടുള്ള പ്രതിബദ്ധത നിറവേറ്റാന്‍ അനുവദിക്കുന്നില്ലെങ്കില്‍ പിന്നെ ആ സ്ഥാനത്തിന്റെ വിലയെന്താണെന്നും അദ്ദേഹം ചോദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുപിയില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍; ജിം ട്രെയിനര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

കൊല്ലത്ത് പ്ലസ് ടു വിദ്യാര്‍ഥിനികളോട് ഓട്ടോ ഡ്രൈവറുടെ അതിക്രമം

Kerala
  •  2 months ago
No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  2 months ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  2 months ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  2 months ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  2 months ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  2 months ago