ചെമ്പേരി ബൈപാസ് യാഥാര്‍ഥ്യമാക്കണം: വൈ.എം.സി.എ
പയ്യാവൂര്‍: മലയോര ഹൈവേ കടന്നുപോകുന്ന ചെമ്പേരി ടൗണില്‍ ഗതാഗത തടസം പരിഹരിക്കാന്‍ നിര്‍ദിഷ്ട ബൈപാസ് ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്ന് വൈ.എം.സി.എ ചെമ്പേരി യൂനിറ്റ് യോഗം ആവശ്യപ്പെട്ടു.
പുറഞ്ഞാണിനും ചെമ്പേരി ടൗണിനും ഇടയിലുള്ള ഭാഗത്തുനിന്ന് പുഴ കടന്നാല്‍ സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലൂടെ നിലവിലുള്ള ജീപ്പ് റോഡ് വികസിപ്പിച്ച് വളരെയെളുപ്പം സാധ്യമാക്കാവുന്നതാണ് ബൈപാസ്.
പ്രദേശത്തെ സ്ഥലമുടമകളായ ആറു പര് ഇതിനകം റോഡ് വികസനത്തിന് സമ്മതപത്രം ഒപ്പിട്ടു നല്‍കിയിട്ടുണ്ട്.
നിര്‍മാണം തുടങ്ങണമെങ്കില്‍ രണ്ടുപേരുടെ കൂടി സമ്മതപത്രം ലഭിക്കേണ്ടതുണ്ട്. പ്രാദേശിക വികസന പ്രവര്‍ത്തകരുടേയും ജനപ്രതിനിധികളുടേയും നേതൃത്വത്തില്‍ ഇതിനായുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സിബി പുന്നക്കുഴിയില്‍ അധ്യക്ഷനായി. മാത്യു എഴുതനാവയലില്, ജോമി ചാലില്‍, മാത്യു അടുപ്പുകല്ലിങ്കല്‍, ജോഷി കുന്നത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."