HOME
DETAILS
MAL
യു.ഡി.എഫ് പ്രവര്‍ത്തകരെ തല്ലിച്ചതച്ച പൊലിസ് ഉദ്യോഗസ്ഥര്ക്കെതിരേ നടപടി വേണം: ബിന്ദുകൃഷ്ണ
backup
April 25 2017 | 18:04 PM
കൊല്ലം: ജനപ്രതിനിധിയായ എന്‍.കെ പ്രേമചന്ദ്രനെ ഒഴിവാക്കിയ ജനാധിപത്യ വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച ഐക്യ ജനാധിപത്യ മുന്നണിയുടെ നേതാക്കന്മാരെയും പ്രവര്ത്തകന്മാരെയും ക്രൂരമായി തല്ലിച്ചതച്ച പൊലിസിന്റെ നടപടി അസഹിഷ്ണുതയുടെ പര്യായമായി മാറിയെന്നും കേരളത്തിലെ സര്‍ക്കാരും പൊലിസും ഇതിന് ഉദാഹരണമാണെന്നും ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു.
ജനാധിപത്യ കേരളത്തില്‍ പ്രതിഷേധിക്കുവാന്‍ പോലും അവകാശം നിഷേധിക്കുന്ന ഇത്തരം ഫാസിസ്റ്റ് സമീപനങ്ങള്‍ക്കെതിരെ കൊല്ലം ജില്ലയില്‍ ഐക്യ ജനാധിപത്യ മുന്നണി മുന്നിട്ടിറങ്ങുമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."