HOME
DETAILS

ഹുദൈബിയ്യ നഗരി ഒരുങ്ങി; മദീന പാഷന് ഇന്ന് തുടക്കം

  
backup
April 25 2017 | 19:04 PM

%e0%b4%b9%e0%b5%81%e0%b4%a6%e0%b5%88%e0%b4%ac%e0%b4%bf%e0%b4%af%e0%b5%8d%e0%b4%af-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%bf-%e0%b4%92%e0%b4%b0%e0%b5%81%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%ae



കാക്കനാട്: എസ്.കെ.എസ്.എസ്.എഫ്  എറണാകുളം ജില്ലാ സമ്മേളനം 'മദീന പാഷന്' ഇന്ന് തൃക്കാക്കര മുണ്ടംപാലത്ത് പ്രത്യേകം സജ്ജമാക്കിയ ഹുദൈബിയ്യ നഗരിയില്‍ തുടക്കമാകും. പരിശുദ്ധ മക്കയിലെ ചരിത്രപ്രസിദ്ധമായ ഹുദൈബിയ്യയില്‍നിന്ന് ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ജില്ലാ പ്രസിഡന്റ് എം.എം അബൂബക്കര്‍ ഫൈസിയുടെ നേതൃത്വത്തിലുള്ള സംഘം ജില്ലയിലെത്തിച്ച പതാക നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വച്ച് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ഏറ്റുവാങ്ങി സമ്മേളന നഗരിയിലെത്തിച്ചു. ഇന്നു രാവിലെ 8 മണിക്ക് സമസ്ത കേന്ദ്ര മുശാവറ അംഗം ഉസ്താദ് ഇ.എസ് ഹസ്സന്‍ ഫൈസിയാണ് പതാക ഉയര്‍ത്തുന്നത്.
 വൈകിട്ട് 7 മണിക്ക് നടക്കുന്ന സെമിനാര്‍ 'ഇന്ത്യ ഫാസിസസത്തിനെതിര'് പ്രശസ്ത നോവലിസ്റ്റ് കെ.പി. രാമനുണ്ണി ഉദ്ഘാടനം ചെയ്യും.  മുന്‍ എം.എല്‍.എ പി.സി. വിഷ്ണുനാഥ്, മാധ്യമ പ്രവര്‍ത്തകന്‍ എം. സജീവന്‍ എന്നിവര്‍ വിഷയാവതരണം നടത്തും. ഡി.വൈ.എഫ്.ഐ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.അരുണ്‍ കുമാര്‍, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി ജോസഫ് മാര്‍ട്ടിന്‍, യൂത്ത് ലീഗ് സ്റ്റേറ്റ് കൗണ്‍സിലിംഗ് അംഗം ഷിബു മീരാന്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ദിനില്‍ ദിനേശ്, മഹാരാജാസ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ അശ്വിന്‍ പി.ദിനേശ്, യു.സി. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ പി.എം. മര്‍ഷ്വല്‍, ക്യാമ്പസ് വിംഗ് സ്റ്റേറ്റ് ചെയര്‍മാന്‍ റഈസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
  27-ാം തീയതി വ്യാഴാഴ്ച രാവിലെ 9.30ന് 'വാഫി സ്‌നേഹ ജാലകം' തൃക്കാക്കര ജമാഅത്ത് ഖത്തീബ് അബ്ദുള്‍ ലത്തീഫ് വാഫി ഉദ്ഘാടനം ചെയ്യും. മുസ്തഫ വാഫി കടൂപ്പാറ, അഹമ്മദ് വാഫി കക്കാട്, തുടങ്ങിയവര്‍ വിഷയാവതരണം നടത്തും. ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന ടീന്‍ മീറ്റ്
അഡ്വ.എ.നിസാമുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. മീറ്റിന് അഹമ്മദ് വാഫി കക്കാട് നേതൃത്വം നല്‍കും. വൈകിട്ട് 7 മണിക്ക് നടക്കുന്ന മജിലിസുന്നൂര്‍ ആത്മീയ സംഗമത്തില്‍ എം.എം അബൂബക്കര്‍ ഫൈസി ആമുഖപ്രഭാഷണം നടത്തും. അസ്സയ്യിദ് അബ്ദുള്ള തങ്ങള്‍ ദാരിമി അല്‍ ഹൈദ്രോസി ദുആക്ക് നേതൃത്വം നല്‍കും.
 28-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് നടക്കുന്ന സൈബര്‍ മീറ്റ് അഡ്വ.അബ്ദുള്‍ മജീദ് പറക്കാടന്‍ ഉദ്ഘാടനം ചെയ്യും. റിയാസ് ഫൈസി പാപ്ലശ്ശേരി, മുബാറക്ക് എടവണ്ണപ്പാറ എന്നിവര്‍ നേതൃത്വം നല്‍കും.
വൈകിട്ട് 7 മണിക്ക് നടക്കുന്ന ബുര്‍ദ്ദ മജ്‌ലിസ് ഖവ്വാലി അബൂബക്കര്‍ ഹുദവി മുണ്ടംപറമ്പ് ഉദ്ഘടാനം ചെയ്യും. മുഹമ്മദ് അനസ് ആലപ്പുഴ വിശിഷ്ടാതിഥിയായി പങ്കെടുക്കും.അല്‍ ബുസ്താന്‍ ബുര്‍ദ്ദാ സംഘം മലപ്പുറം മജ്‌ലിസിനു നേതൃത്വം നല്‍കും.29-ാം തീയതി ശനിയാഴ്ച രാവിലെ 9.30ന് നടക്കുന്ന ടഗടടഎ തലമുറ സംഗമം സമസ്ത ജില്ലാ പ്രസിഡന്റ് ഐ.ബി. ഉസ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യും. എം.പി. മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍ മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന നാട്ടനന്മ സെഷന് ആസിഫ് ദാരിമി പുളിക്കല്‍ നേതൃത്വം നല്‍കുന്നു.
30-ാം തീയതി ഞായറാഴ്ച രാവിലെ 8.00 മുതല്‍ വൈകിട്ട് 6.00 വരെ ഡെലിഗേറ്റ്‌സ് മീറ്റ് നടക്കും. മീറ്റ് എസ്.കെ.എസ്.എസ്.എഫ്  സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഗ്രാന്റ് അസംബ്ലിക്ക് എസ്.കെ.എസ്.എസ്.എഫ്  ജില്ലാ പ്രസിഡന്റ് സയ്യിദ്ദ് ഷഫീഖ് തങ്ങള്‍ നേതൃത്വം നല്‍കും.
സ്വാഗതസംഘം വര്‍ക്കിംഗ് ചെയര്‍മാന്‍ ജഅ്ഫര്‍ ഷെരിഫ് വാഫി അധ്യക്ഷത വഹിക്കും. മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍, അഡ്വ. കെ.എ. ജലീല്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും.  അല്‍ ഹാഫിള് അബ്ദുള്‍ റഹ്മാന്‍ അന്‍വരി അനുഗ്രഹപ്രഭാഷണം നടത്തും.  എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, ത്വലിബ് ഫൈസി മലപ്പുറം, അബ്ദുസ്സലാം ഫൈസി അടിമാലി, എം.ടി. അബൂബക്കര്‍ ദാരിമി തുടങ്ങിയവര്‍ വിഷായാവതരണം നടത്തും.
വൈകിട്ട് 7 മണിക്ക് നടക്കുന്ന സമാപന സമ്മേളനവും സമസ്ത ജില്ലാ നേതാക്കള്‍ക്ക് നല്‍കുന്ന സ്വീകരണവും പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഉദ്ഘാടനം ചെയ്യും. എം.എല്‍.മാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്, ടി.എ. അഹമ്മദ് കബീര്‍, പി.ടി. തോമസ്, അന്‍വര്‍ സാദത്ത്, മുന്‍ എം.എല്‍.എ മാരായ എ.എം. യൂസഫ്, പി. രാജു എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറിയും മദീന പാഷന്‍ സ്വാഗതസംഘം ചെയര്‍മാനുമായ അഡ്വ.ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. മത-സാംസ്‌കാരിക-രാഷ്ട്രീയരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും സമസ്തയുടെയും പോഷക സംഘടനകളുടെയും സംസ്ഥാന ജില്ലാ നേതാക്കളും മദീന പാഷന്റെ വിവിധ സെക്ഷനുകളില്‍ പങ്കെടുക്കുമെന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ഫൈസല്‍ കങ്ങരപ്പടി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത്തിഹാദ് റെയിൽ ആദ്യ രണ്ടു പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala
  •  2 months ago
No Image

കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം

Cricket
  •  2 months ago
No Image

അബൂദബിയിൽ ഒലിയാൻഡർ ചെടികൾക്ക് നിരോധനം

uae
  •  2 months ago
No Image

'അത് പൊലീസ് മര്‍ദനമല്ല, രക്ഷാപ്രവര്‍ത്തനം'; നവകേരള സദസിലെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

Kerala
  •  2 months ago
No Image

ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും നോട്ടീസ്

Kerala
  •  2 months ago
No Image

കാറില്‍ ചൈല്‍ഡ് സീറ്റ് ഉടന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago