HOME
DETAILS
MAL
പ്രതിരോധ മന്ത്രിയും കരസേന മേധാവിയും ലഡാക്ക് സന്ദര്‍ശിക്കും: സൈനിക കമാന്‍ഡുമായി കൂടിക്കാഴ്ച
backup
July 15 2020 | 12:07 PM
ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങും കരസേന മേധാവി എം.എം നാരാവ്‌നെയും ലഡാക്കും ജമ്മുകശ്മീരും സന്ദര്‍ശിക്കും.ജൂലൈ 17, 18 തീയതികളിലാകും രാജ്‌നാഥ് സിങിന്റെ ലഡാക്ക്, ജമ്മു കശ്മീര്‍ സന്ദര്‍ശനം.
നിയന്ത്രണരേഖയ്ക്കടുത്തുള്ള പ്രദേശങ്ങളും രാജ്‌നാഥ് സിങ് സന്ദര്‍ശിക്കുന്നുണ്ട്. ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ സംഘര്‍ഷം ലഘൂകരിക്കുക എന്നത് ലക്ഷ്യമിട്ട് ഇരു രാജ്യങ്ങളിലെയും കമാന്‍ഡര്‍മാര്‍ തമ്മില്‍ നാലാംഘട്ട സൈനികതല ചര്‍ച്ച ഇന്നലെ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിരോധമന്ത്രിയുടെ സന്ദര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."