തിരക്കൊഴിയാതെ കനകോത്സവം ആറാംദിനത്തിലേക്ക്
തിരവനന്തപുരം: കനകക്കുന്ന് സൂര്യകാന്തിയില്‍ തിരുവനന്തപുരം പ്രസ്ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന കനകോത്സവത്തില്‍ സന്ദര്‍ശക തിരക്കേറുന്നു.
കനകോത്സവത്തിലെ അത്യപൂര്‍വവും വിസ്മയകരവുമായ ഇരുനൂറിലേറെ ഇനം പക്ഷികളുടെയും മൃഗങ്ങളുടെയും പ്രദര്‍ശനം തലസ്ഥാന നഗരിക്ക് പുത്തന്‍ അനുഭവമാണ് നല്‍കുന്നത്. വിപുലമായ അക്വാ ഷോയും ഒരുക്കിയിട്ടുണ്ട്. കെ.ടി.ഡി.സി ഒരുക്കിയിരിക്കുന്ന പായസമേളയിലും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. കേരളത്തനിമ വിളിച്ചോതുന്ന 18 ഇനം പായസങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്ന അമ്യൂസ്മെന്റ് പാര്‍ക്കും വ്യത്യസ്ഥങ്ങളായ സംവിധാനങ്ങളുമായാണ് എത്തിയിരിക്കുന്നത്. മലബാറിന്റെയും മധ്യ തിരുവിതാംകൂറിന്റെയും കുട്ടനാടിന്റെയും 300ല്‍പ്പരം രുചിയേറുന്ന വിഭവങ്ങളാണ് ഫുഡ്കോര്ട്ടിലുള്ളത്. നാടന്‍ സദ്യ മുതല്‍ ചൈനീസ് വിഭവങ്ങള്‍ വരെയുണ്ട് ഇവിടെ. മസാലദോശ, പഴംപൊരി, ബജി, ചക്ക മിക്സ്ചര്‍, ചക്ക അട, ചക്ക കോട്ടപ്പം, ചക്ക ചിപ്സ്, ചക്ക ഉള്ളിവട, ചക്ക മഞ്ചൂരി, ചക്ക മോദകം, ചക്ക മധുരചില്ലി, ചക്ക കട്ലറ്റ് എന്നിവയാണ് കനകോത്സവത്തിലെത്തുന്നവരുടെ ഇഷ്ട ഇനങ്ങള്‍.
കനകോത്സലവത്തിന്റെ ആറാം ദിനമായ ഇന്ന് വൈകിട്ട് 6.30ന് മേരകി അവതരിപ്പിക്കുന്ന മ്യൂസിക് ബാന്‍ഡ്, തുടര്‍ന്ന് ട്രിവാന്‍ഡ്രം മൈമേഴ്സിന്റെ മൈം, ലയതരംഗം അവതരിപ്പിക്കുന്ന ഗാനമേള എന്നിവയുണ്ടാകും. ഈ മാസം 15നാണ് സമാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."