കോണ്‍ഗ്രസ് ആശയപരമായി അധഃപതിച്ചു: പിണറായി
കല്ലമ്പലം: രാജ്യത്താകമാനം ബി.ജെ.പിക്കെതിരായ വികാരം ആഞ്ഞടിക്കുമ്പോള്‍ അതിന് പിന്‍ബലമേകാന്‍ കഴിയാത്തവണ്ണം കോണ്‍ഗ്രസ് ആശയപരമായി അധഃപതിച്ചുവന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
യു.പിയില്‍ ബി.എസ്.പിയും, എസ്.പിയും പോലും ഫാസിസ്റ്റ് കിരാതവാഴ്ച തടയുന്നതിന് ഒന്നായപ്പോഴും അവിടെ കോണ്‍ഗ്രസിന് അവരോടൊപ്പം സഖ്യം ചേരാന്‍ കഴിയാത്തതും കേരളത്തില്‍ ഇടതുപക്ഷത്തെ മുഖ്യശത്രുവായി കാണുന്നതും ഗോവയിലും ത്രിപുരയിലും ബി.ജെ.പി ഗവണ്‍മെന്റുകള്‍ രൂപപ്പെടാന്‍ വഴിയൊരുക്കിയതിന് പിന്നിലും കോണ്‍ഗ്രസിന് ബി.ജെ.പി യോടുള്ള മൃദുസമീപനം വ്യക്തമാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ഡോ. എ. സമ്പത്തിന്റെ തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് മണമ്പൂരില്‍ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പണമെറിഞ്ഞ് സര്‍വേകള്‍ നടത്തി തെരഞ്ഞെടുപ്പിന് മുന്‍പ് ഫലപ്രവചനം നടത്തുന്നവര്‍ക്ക് കേരളീയ മനസറിയാത്തവരാണെന്നും എല്‍.ഡി.എഫിന്റെ ജനസ്വാധീനം വയനാട്ടില്‍ കോണ്‍ഗ്രസ് കാണാനിരിക്കുന്നതേയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഡ്വ.ബി.സത്യന്‍ എം.എല്‍.എ അധ്യക്ഷനായി. ആനാവൂര്‍ നാഗപ്പന്‍, ആനത്തലവട്ടം ആനന്ദന്‍, ശിവന്‍കുട്ടി ,ആര്‍.രാമു, എ. നഹാസ് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."