HOME
DETAILS
MAL
'പൊതുസമൂഹത്തിന്റെ ജനാധിപത്യവല്‍ക്കരണം ദലിത്, ഫെമിനിസ്റ്റ് എഴുത്തിന്റെ പ്രസക്തി'
backup
July 11 2018 | 21:07 PM
തേഞ്ഞിപ്പലം: പൊതുസമൂഹത്തെ ജനാധിപത്യവല്ക്കരിക്കുകയെന്നതാണ് ദലിത് എഴുത്തിന്റെയും ഫെമിനിസ്റ്റ് എഴുത്തിന്റെയും പ്രസക്തിയെന്ന് എഴുത്തുകാരിയും കേരളാ സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റുമായ ഡോ. ഖദീജാ മുംതാസ്. കാലിക്കറ്റ് സര്‍വകലാശാലാ സി.എച്ച് മുഹമ്മദ് കോയ ലൈബ്രറി സംഘടിപ്പിച്ച 'എഴുത്തിന്റെ വര്‍ത്തമാനങ്ങള്‍' പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
രജിസ്ട്രാര്‍ ഡോ. ടി.എ അബ്ദുല്‍ മജീദ് ഉദ്ഘാടനം ചെയ്തു. യൂനിവേഴ്സിറ്റി ലൈബ്രേറിയന്‍ ഡോ. ടി.എ അബ്ദുല്‍ അസീസ് അധ്യക്ഷനായി. എം.വി സക്കറിയ, വി. ഷാജി, ഹൈറുന്നിസ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."