ഓട്ടോ ഇമ്മ്യൂണ്‍ ന്യൂറോളജി ആഗോള ശാസ്ത്ര കോണ്‍ഗ്രസ് 14 ന് കൊച്ചിയില്‍
കൊച്ചി: ഓട്ടോ ഇമ്മ്യൂണ്‍ ന്യൂറോളജിയുടെ അന്താരാഷ്ട്ര സമ്മേളനം 14ന് ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ ആരംഭിക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി അഞ്ഞൂറിലധികം ന്യൂറോളജി വിദഗ്ധരും, ശാസ്ത്രകാരന്മാരും, അന്താരാഷ്ട്ര വിദഗ്ധരും, യൂറോപ്പിയന്‍ ഷാര്‍ക്കോട്ട് ഫൗണ്ടേഷന്‍ ഉള്‍പ്പെടെയുള്ള രാജ്യാന്തര ശാസ്ത്ര സംഘടനാ പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. ഇന്ത്യന്‍ കമ്മിറ്റി ഫോര്‍ ട്രീറ്റ്‌മെന്റ് ആന്‍ഡ് റിസര്‍ച്ച് ഇന്‍ മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് ഐ.സി.റ്റി.ആര്‍.ഐ.എം.എസ് 2018 എന്ന പേരിലുള്ള മൂന്നു ദിവസത്തെ ശാസ്ത്ര സംഗമം കേരള അസോസ്സിയേഷന്‍ ഓഫ് ന്യൂറോളജിസ്റ്റ് (കെ.എ.എന്‍), ഇന്ത്യന്‍ അക്കാഡമി ഓഫ് ന്യൂറോളജി (ഐ.എ.എന്‍) എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് നടത്തുന്നത്.
മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ (എം.എസ്.എസ്.ഐ) സജീവസാന്നിദ്ധ്യവും സമ്മേളനത്തിലുണ്ട്. ഐ.എ.എന്‍ നിയുക്ത പ്രസിഡന്റ് ഡോ. സതീഷ്. വി. ഖാഥില്‍ക്കര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. കേന്ദ്ര നാഡീവ്യൂഹത്തെ ബാധിക്കുന്ന വിവിധ ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളും, പ്രത്യേകിച്ച് മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് എന്ന രോഗത്തിന്റെ നിര്‍ണ്ണയം, പ്രതിരോധം, നിയന്ത്രണം, ചികിത്സ എന്നിവയ്ക്കും ഊന്നല്‍ നല്‍കി കൊണ്ടാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് ഓര്‍ഗനൈസിങ്ങ് സെക്രട്ടറിയും, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ന്യൂറോളജി വിഭാഗം പ്രഫസറുമായ ഡോ. ആര്‍. സുരേഷ്‌കുമാര്‍ പറഞ്ഞു. ഐ.സി.റ്റി.ആര്‍.ഐ.എം.എസ് ഓര്‍ഗസൈസിങ്ങ് ചെയര്‍മാന്‍ ഡോ. മാത്യു എബ്രാഹാം, കെ.എ.എന്‍ പ്രസിഡന്റ് ഡോ. എ. ആനന്ദ് കുമാര്‍, ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഡോ. ആര്‍. സുരേഷ് കുമാര്‍, ജോയിന്റ് ഓര്‍ഗനൈസിങ്ങ് സെക്രട്ടി ഡോ. സുധീരന്‍ കണ്ണോത്ത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."