നെയ്യാറ്റിന്‍കരയുടെ മനസുണര്‍ത്തി സി. ദിവാകരന്റെ പര്യടനം
നെയ്യാറ്റിന്‍കര: തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി. ദിവാകരന്‍ നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ പര്യടനം നടത്തി. രാവിലെ എട്ടിന് പ്ലാമുട്ടുക്കടയില്‍ മുന്‍ എം.എല്‍.എ ജമീലാ പ്രകാശം പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ ആവേശകരമായ സ്വീകരണമാണ് വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിക്ക് ലഭിച്ചത്.
തൊഴിലാളികളും കൃഷിക്കാരുമടക്കം സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ സ്ഥാനാര്‍ഥിയെ സ്വീകരക്കാനായി സ്വീകരണ കേന്ദ്രങ്ങളിലേയ്ക്ക് ഒഴുകിയെത്തി.
കൊടും ചൂടിനെപ്പോലും വകവയ്ക്കാതെ തടിച്ചുകൂടുന്ന ഈ ജനക്കൂട്ടം എല്‍.ഡി.എഫ് വിജയത്തിന്റെ വിളംബരങ്ങളായി മാറുകയാണ്. പൂഴിക്കുന്ന് ജങ്ഷനില്‍ പര്യടനം സമാപിച്ചു. എല്‍.ഡി.എഫ് നേതാക്കളായ കെ. ആന്‍സലന്‍ എം.എല്‍എ, അഡ്വ. ജെ. വേണുഗോപാലന്‍ നായര്‍, പി.കെ രാജ്‌മോഹന്‍, കെ.എസ് മധുസൂദനന്‍ നായര്‍, എന്‍. അയ്യപ്പന്‍ നായര്‍, ഹീബ, നെല്ലിമൂട് പ്രഭാകരന്‍, കൊടങ്ങാവിള വിജയകുമാര്‍, ആറാലുംമൂട് മുരളീധരന്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിക്കൊപ്പം ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."