പോസ്റ്റര്‍ രചനയില്‍ പതിനൊന്നുകാരന്റെ കൈയൊപ്പ്
കൊല്ലം: കൊല്ലം പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രന് വേണ്ടി പോസ്റ്റര്‍ ഡിസൈനിങില്‍ പതിനൊന്ന് വയസുകാരനും. എന്‍.കെ പ്രേമചന്ദ്രന്റെ പോസ്റ്ററുകളും പ്രധാനപ്പെട്ട ലഘുലേഖകളും കൊട്ടിയം സ്വദേശിയായ ഗോഡ്സണ്‍ എന്ന വ്യക്തിയാണ് രൂപകല്പന ചെയ്തത്. അച്ഛന് ഉപയോഗിക്കുന്ന ഉപകരണങ്ങളും രൂപകല്പനാരീതികളും കണ്ടുമനസിലാക്കിയ ഗോഡ്സന്റെ മകന് റിനോ കഴിഞ്ഞദിവസം മാതൃകയെന്ന നിലയില്‍ ഒരു പോസ്റ്റര്‍ രൂപകല്പന ചെയ്തു. ഇതു ശ്രദ്ധയില്‍പ്പെട്ട പ്രേമചന്ദ്രന് മറ്റു പോസ്റ്ററുകള്ക്കിടയില്നിന്നും റിനോ ഡിസൈന്‍ ചെയ്ത പോസ്റ്ററാണ് തെരഞ്ഞെടുത്തത്. അപ്പോഴും ഒരു പതിനൊന്ന് വയസുകാരന്റെ കരവിരുതാണതെന്ന് ആരുമറിഞ്ഞിരുന്നില്ല. ഈ പോസ്റ്റര്‍ ഡമ്മി ടൈപ്പില്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുകയാണ്. ചിരിക്കുന്ന മുഖവുമായി പ്രേമചന്ദ്രന്റെ പുതിയ പോസ്റ്റര്‍ ഇപ്പോള്‍ നാടെങ്ങും നിറഞ്ഞിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."