വിദേശത്തുനിന്നും എത്തിയ പുല്ല് അരിയല്‍ യന്ത്രം കൗതുകമായി
പൂച്ചാക്കല്‍: വിദേശത്ത് നിന്നും പുല്ലരിയുന്ന യന്ത്രമെത്തിയത് ഗ്രാമീണര്‍ക്ക് കൗതുക കാഴ്ച. തൈക്കാട്ടുശ്ശേരി മണപ്പുറത്ത് ജോസ് പോളിന്റെ പുരയിടത്തിലാണ് ജപ്പാനില്‍ നിന്നും ഇറക്ക്മതി ചെയ്ത പുല്ലരിയുന്നയന്ത്രമെത്തിയത്.
പ്രദര്‍ശനാര്‍ഥം കൊണ്ടുവന്ന യന്ത്രം നാട്ടുകാര്‍ക്ക് ഏറെ കൗതുകമായിരുന്നു. ബംഗളുരു കേന്ദ്രമായ ഒരു ഏജന്‍സിയാണ് ജപ്പാനില്‍ നിന്നും ഈ യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്ത് തെക്കെ ഇന്ത്യയില്‍ വിതരണം നടത്തുന്നത്. തൈക്കാട്ടശ്ശേരിയിലേത് കൂടാതെ കേരളത്തില്‍ തിരുവനന്തപുരത്തെ ആറ്റിങ്ങലില്‍ മാത്രമാണ് നിലവില്‍ ഈ യന്ത്രം വിതരണം ചെയ്തിട്ടുള്ളത്.
ടില്ലര്‍ പോലെ തള്ളിനീക്കുന്നതും ഒരാള്‍ക്ക് കയറിയിരുന്ന് ഓടിക്കാവുന്നതുമായ യന്ത്രങ്ങള്‍ രണ്ടിഞ്ച് വണ്ണമുള്ള വൃക്ഷച്ചെടികള്‍ വരെ മുറിച്ച് മാറ്റുന്നതും. ഒരു ലിറ്റര്‍ പെട്രോളില്‍ ഒന്നര മണിക്കൂര്‍ വരെ പ്രവത്തിപ്പിക്കാവുന്നതാണ് ഈ യന്ത്രങ്ങള്‍. ഒന്‍പത്, 18, 22 കുതിരശക്കിയുടെ മോട്ടോറുകളാണ് ഇതിലുള്ളത്. 140000 മുതല്‍ ആറുലക്ഷം രൂപ വരെ ഇതിന് വില വരും. മണ്ണ് കിളക്കാതെ പുല്ല് മാത്രം അരിഞ്ഞ് മാറ്റുന്ന യന്ത്രമാണിത്.
തിരുവനന്തപുരം, നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടുകളില്‍ പുല്ലുവെട്ടുന്ന രീതി പ്രദര്‍ശിപ്പിക്കാന്‍ കൊണ്ടുവന്നതിനിടയിലാണ് ഇത് മണപ്പുറത്തും എത്തിയത്. ജപ്പാനിലെ ഒറേക് കമ്പനിയാണ് ഇതിന്റെ നിര്‍മതാക്കള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."