അസൗകര്യങ്ങളാല്‍ വീര്‍പ്പ് മുട്ടി പൂച്ചാക്കല്‍ തപാല്‍ ഓഫിസ്
പൂച്ചാക്കല്‍: പൂച്ചാക്കല്‍ തപാല്‍ ഓഫിസ് അസൗകര്യങ്ങളാല്‍ വീര്‍പ്പ് മുട്ടുന്നു. സ്വന്തമായി സ്ഥലമുണ്ടായിട്ടും കെട്ടിടം നിര്‍മിക്കാന്‍ നടപടിയില്ല.തപാല്‍ ഓഫിസ് നിലവില്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
റോഡ് കൈയേറ്റം നീക്കം ചെയ്യുന്നതിന്റെ ഭാഗമായി നിലവിലെ കെട്ടിടത്തിന്റെ മുന്‍ഭാഗം പൊളിച്ചതോടെയാണ് അസൗകര്യങ്ങള്‍ രൂക്ഷമായിരിക്കുന്നത്.കെട്ടിടം റോഡിലേക്കു കയറിനില്‍ക്കുന്നു എന്ന കാരണത്താല്‍ പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ നിര്‍ദേശാനുസരണമാണ് ഉടമയ്ക്ക് മുന്‍ഭാഗം പൊളിക്കേണ്ടിവന്നത്.
ഇതോടെ തപാല്‍ ഓഫിസില്‍ എത്തുന്ന പണം നിക്ഷേപകരായ ഗുണഭോക്താക്കള്‍ ഉള്‍പ്പെടെ വെയിലും മഴയുമേറ്റു നില്‍ക്കേണ്ട അവസ്ഥയാണ്. അകത്ത് ഇരുന്ന് എഴുതുന്നത് അടക്കമുള്ള സൗകര്യങ്ങളില്ല.ഇപ്പോഴത്തെ ശക്തമായ വെയില്‍ സഹിക്കാന്‍ പ്രയാസമാണെന്നും മഴകൂടി എത്തിയാല്‍ കൂടുതല്‍ ദുരിതമാകുമെന്നും ഗുണഭോക്താക്കള്‍ പറയുന്നു.
പ്രദേശത്തെ അഞ്ചു തപാല്‍ ഓഫിസുകളുടെ പ്രാദേശിക ഹെഡ് ഓഫിസ് കൂടിയാണ് പൂച്ചാക്കല്‍.കത്ത്, മണി ഓര്‍ഡര്‍ ഇടപാടുകള്‍,പതിനായിരത്തില്‍പ്പരമുള്ള സേവിങ്‌സ് അക്കൗണ്ടുകള്‍ തുടങ്ങിയവയെല്ലാം പൂച്ചാക്കല്‍ ഓഫിസ് കേന്ദ്രീകരിച്ചാണ് നടത്തുന്നത്.
അതിനാല്‍ സേവിങ്‌സ് ഏജന്റുമാര്‍ അടക്കം നൂറോളം പേര്‍ ദിവസവും ഇവിടെ ആശ്രയിക്കുന്നു.പൂച്ചാക്കല്‍ പൊലിസ് സ്റ്റേഷനു എതിര്‍വശത്തായി 20സെന്റ് സ്ഥലം തപാല്‍ ഓഫിസിന്റെ ഉടമസ്ഥതയിലുണ്ട്.
മൂന്നു പതിറ്റാണ്ടുകളായി അത് ഉപയോഗിക്കാതെ കിടക്കുകയുമാണ്. കെട്ടിട നിര്‍മാണത്തിന് ഫണ്ടില്ലെന്നതാണത്രെ പ്രശ്‌നം. എ.ടി.എം സൗകര്യത്തോടെ തപാല്‍ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചു നടപ്പാക്കുമ്പോഴാണ് സ്വന്തമായി സ്ഥലമുണ്ടായിട്ടും അവിടെ കെട്ടിടം നിര്‍മിക്കാതെ പൂച്ചാക്കല്‍ തപാല്‍ ഓഫിസ് അസൗകര്യത്തില്‍ നട്ടംതിരിയുന്നതെന്ന് ഗുണഭോക്താക്കള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."