വെള്ളക്കെട്ട് മൂലം കുടുംബം ദുരിതത്തില്‍
കയ്പമംഗലം: വെള്ളക്കെട്ട് മൂലം ദുരിതം അനുഭവിക്കുകയാണ് കുടുംബം. എടത്തിരുത്തി ആറാം വാര്‍ഡ് ചെന്ത്രാപ്പിന്നി ഈസ്റ്റില്‍ പരേതനായ പട്ടത്ത് ചക്കപ്പന്റെ മക്കളായ ഉഷയും മണിയുമാണ് വെള്ളക്കെട്ട് മൂലം പുറത്തിറങ്ങാന്‍ കഴിയാതെ ദുരിതം പേറുന്നത്.
മഴ ശക്തമായതോടെ വീടിന് നാലുചുറ്റും വെള്ളം കെട്ടിനില്‍ക്കുകയാണ്. സമീപ സ്ഥലങ്ങളില്‍ പുതിയ വീടുകള്‍ പണിതതോടെ വെള്ളം ഒഴുകി പോകുന്നത് തടസപ്പെട്ടതാണ് ഇവരുടെ വീട്ടില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ കാരണമായത്.
സമീപത്ത് പുതിയ വീടുകള്‍ നിര്‍മിച്ചവരെല്ലാം തങ്ങളുടെ വീട്ടുവളപ്പില്‍ വെള്ളം കയറാതെ സുരക്ഷിതത്വം ഉറപ്പു വരുത്തിയപ്പോള്‍ വീടിനു ചുറ്റും വെള്ളം കെട്ടിനിന്ന് തീര്‍ത്തും ദുരിതത്തിലായത് രണ്ട് സ്ത്രീകള്‍ മാത്രം താമസിക്കുന്ന കുടുംബമാണ്.
മഴവെള്ളം ഒഴികിപോകാന്‍ കഴിയുന്ന രീതിയിലുള്ള ഓവുചാലുകളും സമീപത്ത് ഇല്ലാത്തത് ഇവരെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നു. വെള്ളക്കെട്ട് ഒഴിവാക്കാന്‍ എത്രയും പെട്ടെന്ന് പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."