HOME
DETAILS

കളമശ്ശേരിയില്‍ മൂന്നാംഘട്ട പ്രചാരണത്തിന്റെ ആവേശവുമായി പി. രാജീവ്

  
backup
April 10 2019 | 00:04 AM

%e0%b4%95%e0%b4%b3%e0%b4%ae%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%82%e0%b4%98

കൊച്ചി: എറണാകുളം ലോക്‌സഭ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി രാജീവ് കളമശ്ശേരി മണ്ഡലത്തില്‍ മൂന്നാംഘട്ട പൊതുപര്യടനം നടത്തി. പര്യടനം കുന്നുകര പുളിഞ്ചോടില്‍ ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ശാരീരിക വെല്ലുവിളികള്‍ മറന്നുകൊണ്ടാണ് പുല്ലാര്‍ക്കാട്ട് ഷിജോ, ജിമി ദമ്പതികളുടെ മകന്‍ ഇമ്മാനുവേല്‍ രാജീവിനെ അഭിവാദ്യം ചെയ്യാനെത്തിയത്. ആലങ്ങാട് പുതിയ റോഡിലെ സ്വീകരണ കേന്ദ്രത്തില്‍ വച്ച് യു.ജി.സി നെറ്റ് പരീക്ഷയില്‍ ബോട്ടണി വിഭഗത്തില്‍ ദേശീയ തലത്തില്‍ 53 റാങ്ക് നേടിയ ശ്രീലക്ഷി രാജേഷിനെ രാജീവ് മൊമെന്റോ നല്‍കി ആദരിച്ചു.
കോതമംഗലം ഗ്രീന്‍ വാലി സ്‌കൂളില്‍ പ്ലസ് ടുവിന് പഠിക്കുന്ന ഐശ്വര്യ പ്രമോദ് വരച്ച രാജീവിന്റെ ഛായാ ചിത്രം പ്രിയ നേതാവിന് സമ്മാനിച്ചു. ഊഴം കടവ് കവല, ഇടയ്കാട്ട് പറമ്പ്, പുല്ലാര്‍കാട്ട് പാടം, ചാലാക്ക, കോട്ടപ്പുറം കുന്നുംപുറം, ആലങ്ങാട് പുതിയ റോഡ്, നീറിക്കോട്, കൊങ്ങരപ്പിള്ളി, തിരുമുപ്പം, ചിറയം, പാനായിക്കുളം, കണിയാംകുന്ന്, മൂലേപ്പീടിക എന്നിവിടങ്ങളില്‍ രാജീവ് പര്യടനം നടത്തി. ഇന്ത്യ ജനാധിപത്യ രാജ്യമായി നിലനില്‍ക്കുമോ, മതനിരപേക്ഷത സംരക്ഷിക്കപ്പെടുമോ എന്നീ ചോദ്യങ്ങളുയര്‍ത്തി നടക്കുന്ന പതിനേഴാം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിട്ടുവീഴ്ചയില്ലാത്ത ഇടപെട്ടുകൊണ്ടിരിക്കുന്ന ഇടതുപക്ഷത്തോടൊപ്പം നില്‍ക്കണമെന്ന് സ്വീകരണങ്ങള്‍ക്ക് മറുപടിയായി പി. രാജീവ് പറഞ്ഞു.
ഉച്ചക്ക് ശേഷം എരമത്ത് നിന്ന് ബൈക്ക് റാലിയുടെ അകമ്പടയിയോടെയാണ് പ്രവര്‍ത്തകര്‍ രാജീവിനെ സ്വീകരണ കേന്ദ്രങ്ങളിലേക്ക് ആനയിച്ചത്. ഏലൂര്‍ പാട്ടുപുര ജങ്്ഷനില്‍ നല്‍കിയ സ്വീകരണത്തില്‍ ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സ് എപ്ലോയീസ് യൂനിയന്‍ സി.ഐ.ടി.യു സമാഹരിച്ച തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കയുള്ള തുക ഭാരവാഹികളായ ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ, പി.എസ് ഗംഗാധരന്‍, കെ. സന്തോഷ് എന്നിവര്‍ ചേര്‍ന്ന് കൈമാറി.
പൊന്നാരം കവല, മുതുകാട്, സൊസൈറ്റി കവല, പച്ചമുക്ക്, മഞ്ഞുമ്മല്‍, കുഴിക്കണ്ടം എ.സി കോളനി, മഞ്ഞുമ്മല്‍ എന്നീ മേഖലകളിലും രാജീവ് പര്യടനം നടത്തി. മുന്‍ മന്ത്രി കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് പര്യടനം നിര്‍ത്തിവെച്ച് ലോക്‌ഷോര്‍ ആശുപത്രിയിലേക്ക് തിരിച്ചു. കളമശ്ശേരി മണ്ഡലത്തില്‍ സി.പി.എം ജില്ലാ കമ്മറ്റി അംഗങ്ങളായ കെ.എന്‍ ഗോപിനാഥ് , വി.എം ശശി, വി.എ സക്കീര്‍ ഹുസൈന്‍, ഇ.പി സെബാസ്റ്റ്യന്‍, സി.പി.ഐ സംസ്ഥാന കമ്മറ്റി അംഗം എം.ടി നിക്‌സണ്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം കെ.കെ സുബ്രഹ്മണ്യന്‍, മണ്ഡലം സെക്രട്ടറി കെ.വി രവീന്ദ്രന്‍, എന്‍.സി.പി സംസ്ഥാന നിര്‍വാഹക സമിതി അംഗം പി.ഡി ജോണ്‍സന്‍ എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ കെ.എന്‍ ഗോപിനാഥ്, മുജീബ് റഹ്മാന്‍, ഷാജി ഇടപ്പള്ളി, എ.എന്‍ സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  5 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  6 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  6 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  6 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  7 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  7 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  7 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  7 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  7 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  8 hours ago