വിദ്യാഭ്യാസ മന്ത്രിക്ക് കത്തെഴുതി അധ്യാപകരുടെ പ്രതിഷേധം
മൂവാറ്റുപുഴ: കേരളത്തില്‍ പ്ലസ് ടു വിദ്യാഭ്യാസം ഇല്ലാതാക്കുന്ന നിര്‍ദേശങ്ങളടങ്ങിയ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് സെന്റ്. അഗസ്റ്റിന്‍സ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണയ ക്യാംപിലെ അധ്യാപകര്‍ വിദ്യാഭ്യാസ മന്ത്രിക്ക് തുറന്ന കത്തുകളെഴുതി പ്രതിഷേധിച്ചു. പൊതുവിദ്യാഭ്യാസ രംഗത്തെ തകര്‍ക്കുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അധ്യാപകര്‍ കത്തുകള്‍ തയാറാക്കിയത്.
മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫിസില്‍ അധ്യാപകര്‍ നേരിട്ടെത്തി കത്തുകള്‍ പോസ്റ്റ് ചെയ്തു. ഹയര്‍സെക്കണ്ടറി മൂല്യനിര്‍ണയ ക്യാംപുകള്‍ ആരംഭിച്ചതുമുതല്‍ അധ്യാപകര്‍ ഫെഡറേഷന്‍ ഓഫ് ഹയര്‍സെക്കന്ഡറി ടീച്ചേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിവിധ സമരമാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയാണ്. ഖാദര്‍ കമ്മിറ്റിയുടെ ഒന്നാം ഘട്ട റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും രണ്ടാം ഘട്ട റിപ്പോര്‍ട്ടിനായി ആഗസ്റ്റ് മാസം വരെ സമയം നീട്ടിനല്‍കിയ നടപടി പിന്‍വലിച്ച് ഖാദര്‍കമ്മിറ്റി പിരിച്ചുവിടണമെന്നും ഫെഡറേഷന്‍ ജില്ലാചെയര്‍മാന്‍ എസ്. സന്തോഷ് ആവശ്യപ്പെട്ടു.
പരിപാടിക്ക് എസ്. സന്തോഷ്, ഫ്രാന്‍സിസ് ജോര്‍ജ്, ഷെറിള്‍ ജേക്കബ്, ബെന്നി വി. വര്‍ഗീസ്, ജെയിംസ് ജോസഫ്, ലാലു ലോറന്‍സ്, ഷാജി പോള്‍, സിന്നി ജോര്‍ജ്ജ്, രഞ്ജിനി ശശിധരന്‍, ഫാ. പൗലോസ് പി.ഒ., സാബു തോമസ് സോണിയ താഴത്തൂട്ട്, സാന്റി വി. മാത്യു, ഷര്‍മ്മിള കെ.വി. ജാന്‍സി എം.പി. എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."