തൃക്കാക്കരയില്‍ സ്വകാര്യ അച്ചടിശാലയില്‍ തീപിടിത്തം
കളമശ്ശേരി: തൃക്കാക്കരയില്‍ സ്വകാര്യ അച്ചടിശാലയ്ക്ക് തിപിടിച്ചു. ലക്ഷങ്ങളുടെ നഷ്ടമെന്ന് പ്രാഥമികകണക്ക്. ഷോര്‍ട്ട് സര്‍ക്യുട്ടാണ് തിപിടിത്തത്തിന് കാരണമെന്ന് ത്യക്കാക്കര ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്നലെ വൈകിട്ട് 5.45ന് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ വളളത്തേള്‍ ജങ്ഷന് സമിപം പ്രവര്‍ത്തിക്കുന്ന എസ്.റ്റി റെഡ്ഡിയാര്‍ എന്ന സ്ഥാപനത്തിലാണ് തിപിടിത്തമുണ്ടായത്.
ഉടനെതന്നെ സ്ഥാപനത്തിലെ ജിവനക്കാര്‍ ബക്കറ്റിലും മറ്റും വെള്ളം ഒഴിച്ച് തീയണക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. വിവരം അറിയിച്ചതിനെ തുടര്‍ന്ന് തൃക്കാക്കര, ഗാന്ധിനഗര്‍, ഏലുര്‍, ആലുവ എന്നിവിടങ്ങളില്‍ നിന്നും എത്തിയ ഫയര്‍ഫോഴ് യുനിറ്റ് ഒരു മണിക്കൂറോളം നിണ്ട പരിശ്രമത്തിനെടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 50 തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ തൊഴിലാളികള്‍ ജോലി കഴിഞ്ഞ് പോയതിന് ശേഷമാണ് തിപിടിത്തം ഉണ്ടായത്. അച്ചടിശാലക്കകത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ ഉള്‍പ്പെടെ ജിവനക്കാര്‍ നീക്കം ചെയ്തതിനാല്‍ വന്‍ദുരന്തങ്ങള്‍ ഒഴിവായി. ഇന്‍വര്‍ട്ടിന്റെ യു.പി.എസ്സിലെ ബാറ്ററിയില്‍ നിന്നുമുണ്ടായ ഷോര്‍ട്ട് സര്‍ക്യുട്ട് ആണ് തിപിടിത്തത്തിന് കാരണമെന്ന് തൃക്കാക്കരഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു. തിപിടുത്തത്തെ തുടര്‍ന്നുള്ള നഷ്ടം കണക്കാക്കിയിട്ടില്ലന്ന് അധികൃതര്‍ പറഞ്ഞു. വിവരമറിഞ്ഞ് തൃക്കാക്കര, കളമശ്ശേരി സ്റ്റേഷനുകളില്‍ നിന്നും പോലിസ് സംഘവും സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."