മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍ ഇടവകദിനാചരണം
കുറവിലങ്ങാട്: മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍ ഇടവകദിനാചരണത്തിന് ഒരുക്കങ്ങള്‍ സജീവം. വിപുലമായ ഒരുക്കങ്ങളോടെയാണ് ഇടവക ദിനാഘോഷം നടത്തുന്നത്. 3096 കുടുംബങ്ങളുള്ള ഇടവകയുടെ ദിനാചരണം ആത്മീയമായ വലിയ ആഘോഷമാക്കാനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
ഇടവകയിലെ 81 കുടുംബകൂട്ടായ്മകളുടെ വാര്‍ഷികവും സോണ്‍തല വാര്‍ഷികവും പൂര്‍ത്തീകരിച്ചാണ് ഇടവകയിലെ വിശ്വാസ സമൂഹം ഒന്നാകെ സംഗമിക്കുന്നത്. ഇടവകദിനാഘോഷത്തിനായുള്ള ഒരുക്കങ്ങളുടെ ഭാഗമായി വികാരി റവ.ഡോ. ജോസഫ് തടത്തില്‍ ഇടവകയിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ചു.
ഒരുവര്‍ഷം നീണ്ട പരിശ്രമത്തിലൂടെയാണ് പരമാവധി അവധി ദിനങ്ങള്‍ പ്രയോജനപ്പെടുത്തി വികാരി വീടുകളുടെ സന്ദര്‍ശനം പൂര്‍ത്തീകരിച്ചത്. ഇതിനു പിന്നാലെ സോണ്‍ ഡയറക്ടര്‍മാരായ സഹവികാരിമാരുടെ നേതൃത്വത്തില്‍ മൂഴുവന്‍ വീടുകളും സന്ദര്‍ശിച്ച് വെഞ്ചരിപ്പ് നടത്തി.
മെയ് ഏഴിനാണ് ഇടവക ദിനാചരണം. ദിനാചരണത്തിന് മുന്നോടിയായി ഇടവക ദേവാലയത്തിലും ഇടവകയിലെ മുഴുവന്‍ കുടുംബങ്ങളിലും 30ന് പേപ്പല്‍ പതാക ഉയര്‍ത്തും. ഏഴിന് മുഴുവന്‍ ഇടവകാംഗങ്ങളും പങ്കെടുക്കുന്ന ജപമാലറാലി ദേവാലയത്തിലേക്ക് നടക്കും. സമൂഹബലി, സമ്മേളനം, സ്‌നേഹവിരുന്ന്, കലാപരിപാടികള്‍ എന്നിവയും ഇടവകദിനാചരണത്തിന്റെ ഭാഗമായി നടക്കും. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനത്തില്‍ പങ്കെടുത്ത് സന്ദേശം നല്‍കും. വികാരി റവ.ഡോ. ജോസഫ് തടത്തിലിന്റെ നേതൃത്വത്തില്‍ യോഗപ്രതിനിധികള്‍, കുടുംബകൂട്ടായ്മ ഭാരവാഹികള്‍, പ്രമോഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ആരംഭിച്ച കമ്മിറ്റികള്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."