ഇരുട്ടുകയറിയ ജീവിതവുമായി ആന്റപ്പനും കുടുംബവും
പറവൂര്‍: അര്‍ബുദ രോഗിയായ ചിറ്റേത്ത് ആന്റപ്പന്റെ കുടുംബം ഇരുട്ടിലാണ്. വൈദ്യുതി ഇന്നു ലഭിക്കും നാളെ ലഭിക്കുമെന്ന് മറ്റുള്ളവരുടെ വാക്കുകളില്‍ ആശ്വാസിച്ച് കാത്തിരിക്കുകയാണ് കഴിഞ്ഞ എഴുമാസമായി ഈ കുടുംബം. വഴിയോര ലോട്ടറി വില്‍പനകരനായ ആന്റപ്പനും ഭാര്യയും വടക്കേക്കര ഗ്രാമപഞ്ചായത്തില്‍ ചാറക്കാട് 10 വാര്‍ഡിലെ താമസകാരാണ്.
ഇയാള്‍ 4 വര്‍ഷത്തിലേറെയായി അര്‍ബുദ രോഗത്തിന് തിരുവനന്തപുരം ആര്‍.സി.സിയില്‍ ചികിത്സയിലാണ്. രാത്രി സമയത്ത് വൈദ്യുതി ഇല്ലാത്തതിനാല്‍ കനത്ത ചൂടില്‍ ആന്റപ്പന് അല്‍പം പോലും ഉറങ്ങാന്‍ സാധിക്കാറില്ലെന്നു ഭാര്യ ബേബി പറയുന്നു. ആന്റപ്പന്റെ വിട്ടിലേക്ക് വൈദ്യൂതി എത്തിക്കാന്‍ 3 പോസ്റ്റുകള്‍ സ്ഥാപികണം.
ആന്റപ്പനടകം മൂന്ന് പേര്‍ക്ക് മാത്രമായുള്ള വഴിയില്‍ ഒരാള്‍ മാത്രം പോസ്റ്റ് സ്ഥാപികാന്‍ സമ്മതപത്രം നല്‍കത്താതിനാലാണ് ഇയാളുടെ വീട്ടിലേക്ക് വൈദ്യുതി നല്‍കാനുള്ള നടപടി സ്വീകരികാന്‍ വൈകുന്നതെന്നു കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നു. സമ്പുര്‍ണ്ണ വൈദ്യുതി വത്കരണം നടപ്പാകുമ്പോഴും ആന്റപ്പന്റെ അവസ്ഥ ചൂണ്ടികാട്ടി ബന്ധപ്പെട്ട അധികാരികള്‍ നടപടി സ്വീകരിക്കാന്‍ മുന്നോട്ട് വരണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."