HOME
DETAILS

സ്ത്രീകളുടെയും കുട്ടികളുടെയും കഴുത്തില്‍ കത്തിവച്ച് കവര്‍ച്ച

  
backup
July 11 2018 | 21:07 PM

%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86%e0%b4%af%e0%b5%81%e0%b4%82-%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95-10

 

 

 

ബദിയഡുക്ക: നെല്ലിക്കട്ടയില്‍ വീടിന്റെ ജനല്‍പ്പാളിയും ഗ്രില്ലും അടര്‍ത്തി മാറ്റി കവര്‍ച്ച. മുഖംമൂടി ധരിച്ചെത്തിയയാള്‍ മുളകുപൊടി വിതറിയ ശേഷം ആക്രമിച്ചും ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികളുടെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തിയുമാണ് സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ചത്. പരുക്കേറ്റ സ്ത്രീകളെയും കുട്ടിയെയും ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തെ തുടര്‍ന്നു വീട്ടുകാര്‍ സ്വര്‍ണാഭരണങ്ങള്‍ ഊരിനല്‍കുകയായിരുന്നു. കാസര്‍കോട് ഡിവൈ.എസ്.പി എം.വി സുകുമാരന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി.
ചൂരിപ്പള്ളയിലെ ബദ്‌രിയ്യ മന്‍സിലില്‍ പരേതനായ മുസ്‌ലിം ലീഗ് നേതാവ് ബീരാന്‍ഹാജിയുടെ ഭാര്യ ആമിന (52), മകന്‍ മുഹമ്മദ് ആഫിസിന്റെ ഭാര്യ മറിയംബി (25), മകന്‍ മുഹമ്മദ് ഹാദി (രണ്ട്), ഫിദ ഫാത്തിമ (അഞ്ച്) എന്നിവരാണ് അക്രമത്തിനിരയായത്. എല്ലാവരെയും ചെങ്കള ഇ.കെ നായനാര്‍ സ്മാരക സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. ബീരാന്‍ ഹാജിയുടെ ഭാര്യ ആമിനയും മകന്‍ മുഹമ്മദ് ആഫിസിന്റെ ഭാര്യ മറിയംബിയും മക്കളുമാണ് വീട്ടില്‍ താമസം. ആസിഫ് വിദേശത്താണ്.
കവര്‍ച്ചക്കാരനെ ചെറുക്കാന്‍ നോക്കിയെങ്കിലും നടന്നില്ലെന്ന് ആമിനയും മറിയംബിയും പറയുന്നു. വീടിന്റെ താഴത്തെ നിലയില്‍ രണ്ടു മുറികളിലായാണ് ആമിനയും മറിയംബിയും മക്കളും ഉറങ്ങിയിരുന്നത്. പുലര്‍ച്ചെ രണ്ടരയോടെയാണ് മുഖംമൂടിയും കൈയുറയും ധരിച്ച അക്രമിയെത്തിയത്. അതിനുശേഷം സ്റ്റോര്‍ റൂമില്‍നിന്നു മുളകുപൊടി കൈക്കലാക്കി. ശബ്ദംകേട്ട ആമിന ഉണര്‍ന്നു ബഹളം വെച്ചു. ഇതിനിടയില്‍ അക്രമി ആമിനയുടെ കഴുത്തില്‍ കത്തിവച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു. ആമിനയുടെ നിലവിളി കേട്ട് ഉണര്‍ന്ന മറിയംബിയും എത്തി. ഇരുവരും ചേര്‍ന്ന് അക്രമിയെ പിടികൂടാനും മുഖംമൂടി വലിച്ചു മാറ്റുവാനും ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. ഇതിനിടയില്‍ മറിയംബിയുടെ ദേഹത്ത് കത്തികൊണ്ട് കുത്തി. കത്തിപിടിച്ചു വാങ്ങാനുള്ള ശ്രമത്തിനിടയില്‍ ആമിനയുടെ കൈയില്‍ മുറിവെറ്റു. ഇതോടെ ഉറങ്ങിക്കിടന്നിരുന്ന കുട്ടികളെ അക്രമി വലിച്ചു കൊണ്ടുവന്നു ഇരുവരുടെയും മുന്നിലിട്ടു കുത്തിക്കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഭയന്നുവിറച്ച ഇരുവരും ധരിച്ചിരുന്ന ആഭരണങ്ങള്‍ ഊരികൊടുക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു.
മറിയംബിയുടെ ശരീരത്തിലെ വളയും ബ്രേസ്‌ലറ്റും ആമിനയുടെ കഴുത്തിലെ മാലയുമാണ് കവര്‍ന്നത്. മൊത്തം അഞ്ചരപ്പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ടതായി പറയുന്നു.
കാസര്‍കോട് ഡിവൈ.എസ്.പി എം.വി സുകുമാരന്‍, ബദിയഡുക്ക എസ്.ഐ മെല്‍വിന്‍ ജോസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. കവര്‍ച്ചക്കു ശേഷം അക്രമിക്കു പുറത്തേക്കു പോകുവാന്‍ മുന്‍ഭാഗത്തെ വാതില്‍ തുറന്നു കൊടുത്തുവെങ്കിലും അതുവഴി പോകാതെ വന്ന ജനല വഴി തന്നെയാണ് പുറത്തേക്കു പോയത്. അക്രമി പുറത്തേക്കു പോയെന്ന് ഉറപ്പു വരുത്തിയതിനു ശേഷം അയല്‍ക്കാരെ വിളിച്ചു വരുത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ആശുപത്രിയില്‍ കഴിയുന്ന ആമിനയില്‍ നിന്നും മറിയംബിയില്‍ നിന്നും പൊലിസ് മൊഴിയെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  13 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  13 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  13 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  13 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  13 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  13 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  13 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  13 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  13 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  13 days ago