അംഗീകാരമില്ലാത്ത കോഴ്‌സില്‍ ചേര്‍ന്ന് വഞ്ചിതരായി; വിദ്യാര്‍ഥികളുടെ ഭാവി ഇപ്പോഴും തുലാസില്‍
തൊടുപുഴ: യു.ജി.സിയുടെ അംഗീകാരമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് കര്‍ണാടക സ്‌റ്റേറ്റ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ എന്‍ജിനീയറിങ് ഡിപ്ലോമ കോഴ്‌സില്‍ വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ച തൊടുപുഴയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം നഷ്ടപരിഹാരം നല്‍കാതെ കബളിപ്പിക്കല്‍ തുടരുന്നുവെന്ന് പരാതി. തട്ടിപ്പ് പുറത്തായതിനെ തുടര്‍ന്നാണ് നഷ്ടപരിഹാരം അടക്കം നല്‍കാമെന്ന് സ്ഥാപനത്തിന്റെ ഡയറക്ടര്‍ വാക്ക് പറഞ്ഞത്. എന്നാല്‍ ഏറെക്കാലമായിട്ടും ഇത് പാലിക്കാന്‍ തയാറാകുന്നില്ലെന്നാണ് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പരാതി.
തൊടുപുഴ പെന്‍ഷന്‍ ഭവന് സമീപമുള്ള വിദ്യാഭ്യാസ സ്ഥാപനത്തില്‍ 2013-14, 2014-15 കാലയളവില്‍ കോഴ്‌സില്‍ ചേര്‍ന്നവരാണ് വഞ്ചിതരായത്.
2012 ജൂണ്‍ മുതല്‍ കോഴ്‌സിന് യുജിസിയുടെ അംഗീകരമുണ്ടായിരുന്നില്ലെന്ന വസ്തുത മറച്ചുവെച്ചാണ് കോളജ് ഡയറക്ടര്‍ ഇരുപത്തഞ്ചോളം വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചത്. ഇതിനു ശേഷം പത്രവാര്‍ത്തയിലൂടെയാണ് വഞ്ചിതരായ വിവരം വിദ്യാര്‍ഥികളും രക്ഷിതാക്കളും മനസിലാക്കിയത്. യുജിസി യുടെ അഫിലിയേഷന്‍ നഷ്ടപ്പെട്ട സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റാണ് മാനേജുമെന്റ് നല്‍കുന്നതെന്ന് വ്യക്തമായി. അഞ്ചു സെമസ്റ്ററുകളിലായി 60,000 രൂപയടക്കം വിവിധ ഇനത്തില്‍ ഒരു ലക്ഷത്തോളം രൂപയാണ് കോഴ്‌സിന് വിദ്യാര്‍ഥികളില്‍ നിന്നും സ്ഥാപനം ഈടാക്കിയത്.
തട്ടിപ്പിനെതിരേ വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍, കോഴ്‌സിന് അംഗീകാരമില്ലാതെ വന്നാല്‍ നഷ്ടപരിഹാരമടക്കം അടച്ച പണമത്രയും തിരികെ നല്‍കാമെന്ന് ഡയറക്ടര്‍ എഴുതി നല്‍കിയിരുന്നു. അംഗീകാരം ലഭ്യമാക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടെന്ന് ബോധ്യമായപ്പോള്‍ മാനേജുമെന്റ് കളം മാറ്റി ചവിട്ടി. അരുണാചല്‍ പ്രദേശ് യൂണിവേഴ്‌സിറ്റി ഓഫ് സ്റ്റഡീസിലേയ്ക്ക് കോഴ്‌സ് മാറ്റാനുള്ള നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍, ഈ സര്‍വകലാശാലയ്ക്കും യു.ജി.സി അംഗീകാരമില്ലെന്ന് വ്യക്തമായിട്ടുണ്ട്. നഷ്ടമായ പണം തിരിച്ചു നല്‍കാതെ സ്ഥാപനം വീണ്ടും കബളിപ്പിക്കല്‍ തുടരുകയാണ്.
ജില്ലാ കലക്ടര്‍ക്കും ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്കും കഴിഞ്ഞ നളുകളില്‍ പരാതി നല്‍കിയെങ്കിലും തുടര്‍നടപടി ഉണ്ടായിട്ടില്ലെന്നും രക്ഷിതാക്കള്‍ പരാതിപ്പെടുന്നു. പണം നഷ്ടമായതിനു പുറമെ ഉപരിപഠനത്തിനോ ജോലിക്കോ പോകാന്‍ കഴിയാതെ വിദ്യാര്‍ഥികള്‍ ബുദ്ധിമുട്ടിലാണ്. പ്രശ്‌നത്തിന് ശാശ്വതപരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."