അനധികൃത ബോര്‍ഡ് നീക്കല്‍: പുരോഗതി വിലയിരുത്താന്‍ നോഡല്‍ ഓഫിസറെ നിയമിച്ചു
കോട്ടയം: ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മുനിസിപ്പാലിറ്റി, മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയിലുള്ള അനധികൃത ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിങുകള്‍, കൊടികള്‍ എന്നിവ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് നോഡല്‍ ഓഫിസറെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവായി. നഗരകാര്യ വകുപ്പിലെ കൊല്ലം റീജിയണല്‍ ജോയിന്റ് ഡയറക്ടര്‍ വി.ആര്‍ രാജുവിനെയാണ് നോഡല്‍ ഓഫിസറായി നിയമിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളുടെ ചുമതലയാണ് ഇദ്ദേഹത്തിനു നല്‍കിയിട്ടുള്ളത്. ഫോണ്‍: 0474 2748812, വാട്ട്‌സ്ആപ്പ്: 9447413433. കെ.സി അശോക് കുമാര്‍ (സീനിയര്‍ സൂപ്രണ്ട് ഫോണ്‍- 8289892896), വി.ജി അജയ് (ജൂനിയര്‍ സൂപ്രണ്ട് ഫോണ്‍- 9400516953) എന്നിവരാണ് അസിസ്റ്റന്റ് നോഡല്‍ ഓഫിസര്‍മാര്‍. പൊതുജനങ്ങള്‍ക്ക് പരാതികളും ആക്ഷേപങ്ങളും നോഡല്‍ ഓഫിസര്‍ക്ക് സമര്‍പ്പിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."