'ഭാരതീയം' ചരിത്ര സമൃതി യാത്ര വിജയിപ്പിക്കുക: സമസ്ത
തൃശൂര്‍: ഫാസിസത്തിനും ഭീകരവാദത്തിനുമെതിരെ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി ആഗസ്റ്റ് ഒന്‍പതു മുതല്‍ 14 വരെ നടത്തുന്ന ഭാരതീയം ചരിത്ര സമൃതി യാത്ര വിജയിപ്പിക്കാന്‍ ജാതി മത ഭേതമന്യേ മുഴുവന്‍ മനുഷ്യസ്‌നേഹികളും മുന്നോട്ടു വരണമെന്ന് സമസ്ത ജില്ലാ പ്രസിഡന്റ് എസ്.എം.കെ തങ്ങള്‍ അഭിപ്രായപ്പെട്ടു.
സമകാലിക സാഹചര്യത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ് ഭാരതീയം മുന്നോട്ടു വെക്കുന്ന പ്രമേയം. ഇന്ത്യ വിഭാവനം ചെയ്യുന്ന സഹിഷ്ണുതയുടെ പാരമ്പര്യം തന്നെയാണ് രാജ്യത്തിന് ഉചിതം. തീവ്ര ചിന്തകള്‍ രാജ്യത്തിന് അപകടകരമാണ്. ഒരു മതവും അത്തരം ചിന്തകളെ പ്രോല്‍സാഹിക്കുന്നില്ലെന്ന് മാത്രമല്ല സന്തുലിത മാര്‍ഗം സ്വീകരിക്കാനാണ് വിശുദ്ധ ഖുര്‍ആന്‍ നിരന്തരം ആഹ്വാനം ചെയ്യുന്നത്.
അത്തരം ചിന്തകളെ പ്രോത്സാഹിപ്പിക്കുന്ന ഭാരഅയം ചരിത്ര സ്മൃതി യാത്ര എന്തു കൊണ്ടും പ്രസക്തമാണെന്നും അദ്ദേ ഹം അഭിപ്രായപ്പെട്ടു. തൃശൂര്‍ എം.ഐ.സിയില്‍ നടന്ന ഭാരതീയം ജില്ലാ നേതൃ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓണമ്പിള്ളി മുഹമ്മദ് ഫൈസി അധ്യക്ഷനായി. എസ്.കെ.എസ്.എഫ് ജില്ലാ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം വിഷയാവതരണം നടത്തി. അബു ഹാജി ആറ്റൂര്‍, ടി.എസ് മമ്മി, ഇല്ല്യാസ് ഫൈസി, ഷെഫീഖ് ഫൈസി കൊടുങ്ങല്ലൂര്‍, സിദ്ദീഖ് ഫൈസി മങ്കര, ഷിയാസ് അലി വാഫി, ഹബീബ് വരവൂര്‍ സംസാരിച്ചു. ജില്ലാ വര്‍ക്കിങ് സെക്രട്ടറി അഡ്വക്കേറ്റ് ഹാഫിള് അബൂബക്കര്‍ സ്വാഗതവും, ഓര്‍ഗനൈസിഹ് സെക്രട്ടറി ജാബിര്‍ യമാനി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."