നിരാഹാര സത്യഗ്രഹം
കുമാരമംഗലം: പൈങ്കുളത്ത് പ്രവര്‍ത്തിക്കുന്ന കാത്തലിക് സിറിയന്‍ ബാങ്ക് നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഇന്ന് ബാങ്കിന് മുമ്പില്‍ ഒരു ദിവസത്തെ സൂചന നിരാഹാര സത്യഗ്രഹം നടത്തും.
ഗ്രാമീണ സേവനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കേണ്ട ബാങ്ക് നിര്‍ത്തലാക്കാനുള്ള അധികൃതരുടെ നടപടിക്കെതിരെയാണ് പ്രക്ഷോഭം. കാല് നൂറ്റാണ്ടായി നാട്ടുകാരുടെ സഹകരണത്തോടെ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് ശാഖയാണ് നിര്‍ത്താന്‍ ആലോചിക്കുന്നത്. ഈ പ്രദേശത്തെ കര്‍ഷകര്‍, കച്ചവടക്കാര്‍, വിവിധ ക്ഷേമ പെന്ഷന് ഗുണഭോക്താക്കള്‍, വിദ്യാഭ്യാസ വായ്പ ഉള്‍പ്പെടെ വിവിധ സഹായ വായ്പള്‍ എടുത്തിട്ടുള്ളവര്‍, നിക്ഷേപകര്‍ എന്നിവരുടെ ഏക ആശ്രയമാണ് ശാഖ നിര്‍ത്തുന്നതോടെ ഇല്ലാതാകുന്നത്.
ഈ സാഹചര്യത്തിലാണ് കുമാരമംഗലം പഞ്ചായത്ത് മെമ്പര്‍മാരായ ജെയിംസ് ചാക്കോ വഴുതലക്കാട്ടിന്റെയും ഉഷ രാജശേഖരന്റെയും നേതൃത്വത്തില്‍ ബാങ്ക് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചുവരെ നിരാഹാര സത്യഗ്രഹം അനുഷ്ഠിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."