HOME
DETAILS
MAL
സഭയെ അപകീര്‍ത്തിപ്പെടുത്തുന്നത് ചെറുക്കുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്
backup
July 11 2018 | 21:07 PM
ചങ്ങനാശേരി: സഭാ നേതൃത്വത്തെയും സഭയിലെ പവിത്രമായ കൂദാശകളെയും അപഹസിക്കുന്ന മാധ്യമവിചാരണകളെയും കുറ്റാരോപിതര്‍ക്കെതിരേ ശിക്ഷ വിധിക്കുന്ന മാധ്യമന്യായാധിപന്മാരെയും ചെറുത്തുതോല്‍പ്പിക്കുമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി. മാധ്യമ ഫാസിസത്തിനെതിരേ ജനമനസ് പ്രതികരണ പരിപാടിയിലാണ് കത്തോലിക്കാ കോണ്‍ഗ്രസ് മാധ്യമങ്ങള്ക്കെതിരേ പ്രഖ്യാപനം നടത്തിയത്. അതിരൂപത വികാരി ജനറല്‍ മോണ്‍ തോമസ് പാടിയത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വര്‍ഗീസ് ആന്റണി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."