ചെന്നിത്തലയും സുധീരനും നാളെ വൈക്കത്ത്
വൈക്കം: യു.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 11ന് വൈകിട്ട് ആറിന് ബ്രഹ്മമംഗലം മാര്‍ക്കറ്റിലും, വൈകിട്ട് അഞ്ചിന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ഇടയാഴം ഹെല്‍ത്ത് സെന്ററിന് സമീപവും സംസാരിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പോള്‍സണ്‍ ജോസഫ്, ചെയര്‍മാന്‍ അക്കരപ്പാടം ശശി, വര്‍ക്കിങ്ങ് ചെയര്‍മാന്‍ പി.പി സിബിച്ചന്‍ എന്നിവര്‍ അറിയിച്ചു.
തോമസ് ചാഴിക്കാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തലയാഴത്തു വനിതാസംഗമം സംഘടിപ്പിച്ചു. കനകമ്മ വിജയന്‍ അധ്യക്ഷത വഹിച്ചു.
ശ്രീദേവി സന്തോഷ്, ബിന്ദു ഷാജി, ഗീതാ പുരുഷന്‍, പ്രിയ അനില്‍കുമാര്‍, വിജയശ്രീ, ജോസ്മി പുഞ്ചിരിക്കാട്, ബി.അനില്‍കുമാര്‍, രാജീവ്, ബിജു പറപ്പള്ളില്‍, യു.ബേബി, ഗംഗാധരന്‍ നായര്‍, വിബിന്‍, ജോമോന്‍ തോമസ്, ഷാജി എസ്തപ്പാന്‍ എന്നിവര്‍ സംസാരിച്ചു.
യൂത്ത്ഫ്രണ്ട് (എം)
വൈക്കം നിയോജകമണ്ഡലം കമ്മിറ്റി യു.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സ്‌ക്വാഡ് പ്രവര്‍ത്തനത്തിനായി 301 അംഗ യുവാക്കളെ തെരഞ്ഞെടുത്തു.
യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്റ് റെജി ആറാക്കന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പോള്‍സണ്‍ ജോസഫ്, മാധവന്‍കുട്ടി കറുകയില്‍, എബ്രഹാം പഴയകടവന്‍, ബിജു മൂഴിയില്‍, സോഫി, പ്രമോദ്, ജോമോന്‍, വിഷ്ണു സി.ബി, സാജന്‍, ജോമി, അനീഷ് തേവലക്കാട്, ഷിജു തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."