സെക്രട്ടേറിയറ്റില്‍ സുരക്ഷാവീഴ്ച
തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ വന്‍ സുരക്ഷാ വീഴ്ച. മന്ത്രിസഭാ യോഗം നടക്കുന്നതിനിടെ സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ ഓഫിസിനു മുന്നിലെത്തി. പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. പൊലിസിന്റെ അതീവ സുരക്ഷാ വലയം മറികടന്നാണ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനുള്ളില്‍ പ്രതിഷേധിച്ചത്.
സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിലെ ട്രഷറിക്കു സമീപമുള്ള മതില് ചാടിക്കടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സൗത്ത് ബ്ലോക്കിലെ മുഖ്യമന്ത്രിയുടെ ഓഫിസ് ലക്ഷ്യമാക്കി മുദ്രാവാക്യം വിളിച്ച് ഓടുകയായിരുന്നു.
ഓഫിസിനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലിസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കി. ഇതേസമയം കാബിനറ്റ് ഹാളില്‍ മന്ത്രിസഭാ യോഗം നടക്കുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ആന്റണി, ബിജു, ലിഖിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."