HOME
DETAILS
MAL
മുഖ്യമന്ത്രി രാജ്യദ്രോഹികളെ സംരക്ഷിക്കുന്നു: ചെന്നിത്തല
backup
July 16 2020 | 02:07 AM
തിരുവനന്തപുരം: രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട സ്വര്‍ണക്കടത്തു കേസിലെ പ്രതികളെയും കൂട്ടാളികളെയും മുഖ്യമന്ത്രി സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കള്ളക്കടത്തുമായി ബന്ധമുള്ള എല്ലാവരെയും ന്യായീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സി.ബി.എ അന്വേഷണത്തെ നേരിടാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് വെല്ലുവിളിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
കേസിലെ പ്രതിയുടെ കട ഉദ്ഘാടനം ചെയ്ത സ്പീക്കര്‍ കേരള നിയമസഭയുടെ അന്തസ് കളഞ്ഞുകുളിച്ചു. ശങ്കരനാരായണന് തമ്പിഹാള്‍ പഞ്ചനക്ഷത്ര സൗകര്യമുള്ളതാക്കി മാറ്റാന്‍ 16 കോടി രൂപയാണു നീക്കിവച്ചത്.
അവസാന കണക്ക് വന്നിട്ടില്ല. ഇത്രയും പണം ധൂര്‍ത്തടിച്ച സ്പീക്കര്‍ നിയമസഭയുടെ ചരിത്രത്തിലുണ്ടായിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."